അടൂര്‍: മരണാനന്തരം ശരീരം മെഡിക്കല്‍ കോളേജുകള്‍ക്ക് നല്കാന് സമ്മതം അറിയിച്ച് ഒരുകൂട്ടം ആളുകള്‍. അടൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ചിന്തകരുടെ ‘ദി റാഷണല്‍സ് സയന്‍സ് ഫോറം’ വഴിയാണ് ശരീരദാനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നത്.
ഒക്ടോബര്‍ 31-ന് അടൂരില്‍ നടക്കുന്ന ‘ശാസ്ത്രവും വിശ്വാസവും’ എന്ന പ്രഭാഷണ പരമ്പര ചടങ്ങില്‍ നൂറുപേര് മരണാനന്തരം ശരീരം വൈദ്യ പഠനത്തിനായി നല്കുന്ന സമ്മതപത്രം കൈമാറും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് സമ്മതപത്രം എറ്റുവാങ്ങും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവരാണ് ഇതിനായി താത്പര്യം അറിയിച്ചിട്ടുള്ളത്.
ഇതില്‍ കുടുംബമായുള്ളവരും യുവജനങ്ങളുമെല്ലാം ഉള്‍പ്പെടുന്നുണ്ട്. സമ്മതപത്രത്തിനൊപ്പം, അനന്തരാവകാശികളുടെ സാക്ഷ്യപ്പെടുത്തല്‍കൂടി ഉള്‍പ്പെടുന്നതാകും ഒപ്പുവെച്ചുനല്കുന്ന രേഖ.
മരണശേഷം ശരീരം പാഠപുസ്തകമാക്കണമെന്നും ഒരുപാടുപേര്‍ക്ക് അറിവ് പകരുന്ന ഒന്നായി മാറണമെന്നുമുള്ള ആഗ്രഹമാണ് ശരീരം ദാനം ചെയ്യാന്‍ പ്രേരണയായതെന്ന് സംഘാടക സമിതിയംഗവും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവുമായ പി.ബി.ഹര്‍ഷകുമാര്‍ പറയുന്നു.മെഡിക്കല്‍ കോളേജുകളിലെ പഠനത്തിന് വേണ്ടത്ര ശരീരങ്ങള്‍ കിട്ടുന്നില്ലെന്ന വിഷയവും ഇവരുടെ തീരുമാനത്തിനുകാരണമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.