നാഗ്പുർ: രാജ്യത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ബോംബ് ഭീഷണി ഇ മെയിലുകൾക്ക് പിന്നിൽ പ്രവര്‍ത്തിച്ചയാളെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായി സൂചന. മഹാരാഷ്ട്ര സ്വദേശിയാണ് ഇയാളെന്നാണ് പുറത്തുവരുന്ന വിവരം. വ്യാജ ബോംബ് ഭീഷണി പരമ്പരയ്ക്ക് പിന്നിൽ ഭീകരവാദവുമായി ബന്ധപ്പെട്ട പുസ്തകം എഴുതിയ എഴുത്തുകാരനാണെന്ന് സുരാക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
മഹാരാഷ്ട്രയിലെ വിദർഭയിലെ മാവോവാദി മേഖലയായ ഗോണ്ടിയ ജില്ലയിൽ താമസിക്കുന്ന 35-കാരനായ ജഗദീഷ് ഉയിക്യെ എന്നയാളാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഇയാൾ ഭീകരവാദവുമായി ബന്ധപ്പെട്ട പുസ്തകം എഴുതിയിട്ടുണ്ട്. നിഗൂഢതകൾ നിറഞ്ഞ സ്വകാര്യ ഭീകരവാദ കോഡിനെക്കുറിച്ചും ഇയാൾ പുസ്തകത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ട്രെയിനുകൾ റെയിൽവേ ഇടങ്ങളിൽ അടക്കം അഞ്ച് ദിവസത്തിനിടെ 30 സ്ഫോടനങ്ങൾ ഉണ്ടാകുമെന്നും 25-എംബിഎ-5-എം.ടി.ആർ എന്ന കോഡിനെക്കുറിച്ചും പുസ്തകത്തിൽ പറയുന്നതായി റിപ്പോർട്ടിൽ പറയുന്നു.
2021-ൽ സമാനമായി വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഇയാൾ പിടിയിലായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര റെയിൽവേ മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി, വ്യോമയാന ഉദ്യോഗസ്ഥർ, ഡിജിപി, റെയിൽവേ സുരക്ഷാ സേന തുടങ്ങിയവർക്ക് ഇയാൾ ഇ മെയിൽ അയച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
രഹസ്യ കോഡുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കും എന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ ദേവേന്ദ്ര ഫഡ്നവിസിന്റെ വസതിക്ക് മുമ്പിൽ നാഗ്പുർ പോലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു വേണ്ടിയും ഇയാൾ അനുമതി തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അടുത്തിടെയുണ്ടായ തുടര്‍ച്ചയായ ബോംബ് ഭീഷണി സന്ദേശങ്ങള്‍ നൂറുകണക്കിന് വീമാന സര്‍വീസുകള്‍ അടക്കമുള്ളവയെയാണ് പ്രതികൂലമായി ബാധിച്ചത്. നിരവധി യാത്രക്കാര്‍ ഇതോടെ ദുരിതത്തിലായി. വിമാനക്കമ്പനികള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.