തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളം കണ്ട ഏറ്റവും വലിയ ഭീരുവായ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശനെന്ന് റിയാസ് പരിഹസിച്ചു.
മലപ്പുറം ജില്ലയെ കുറിച്ച് ചർച്ച നടത്താൻ തീരുമാനിച്ചപ്പോൾ അദ്ദേഹം ഓടിയൊളിച്ചെന്നും റിയാസ് പറഞ്ഞു.കേരളത്തിലെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവ് ആര് എന്നതിന് ഒരു അവാർഡ് പ്രഖ്യാപിച്ചാൽ അതിന് അർഹൻ വി.ഡി. സതീശൻ ആയിരിക്കും. മലപ്പുറം വിഷയവുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടിസ് നൽകുന്നു.അതിൽ ചർച്ചയ്ക്ക് മുഖ്യമന്ത്രി തയാറാകുമ്പോൾ പ്രതിപക്ഷ നേതാവ് ഓടിയിടിത്ത് പുല്ലുമുളച്ചിട്ടില്ല. ചർച്ച നടന്നാൽ സതീശനെ ആംബുലൻസിൽ കൊണ്ടുപോകേണ്ടി വന്നേനെ. അദ്ദേഹത്തെ സെമിനാറിന് വിടാം. ഇത്തരം പോരാട്ടത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനാവില്ല. മുൻപ്രതിപക്ഷ നേതാവ് തന്നെ സഭ ഇന്നുവരെ കാണാത്ത സംഭവവികാസമാണ് നടന്നതെന്ന് പറഞ്ഞുകഴിഞ്ഞു’’– റിയാസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.