ബെംഗളൂരു: അടുത്തിടെയാണ് ബെംഗളൂരുവിനടത്തുള്ളൊരു ഗുഹയില്‍ നിന്ന് 188 വയസുള്ള ആളെ രക്ഷപ്പെടുത്തിയെന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചത്.
നിരവധി പേരാണ് പ്രായം സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെ ആളെ തിരിച്ചറിഞ്ഞിരിക്കുകയാണ് സൈബർ ലോകം.സൂപ്പർസെൻ്റനേറിയനായ സിയറാം ബാബയാണ് ഇതെന്നാണ് ഇൻ്റർനെറ്റ് ലോകം അവകാശപ്പെടുന്നത്. ഏകദേശം 110 വയസ് എന്നാണ് കരുതപ്പെടുന്നത്. 110 വയസോ അതിന് മുകളിലോ പ്രായമായവരെയാണ് 'സൂപ്പർസെൻ്റനേറിയൻ' എന്ന് വിളിക്കുന്നത്.
മധ്യപ്രദേശിലെ ഖാർഗോണ്‍ ജില്ലയിലെ ഭത്യൻ ആശ്രമത്തിലാണ് അദ്ദേഹം കഴിയുന്നതെന്നാണ് റിപ്പോർട്ട്. പത്ത് വർഷം ഒറ്റക്കാലില്‍ നിന്നു കൊണ്ട് കഠിനമായ തപസ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം ജനപ്രിയനായത്. 12 വർഷം മൗനവ്രതവും അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്.
ശ്രീരാമനും രാമായണത്തിനുമായി സിയറാം ബാബ ജീവിതം സമർപ്പിച്ചിരിക്കുന്നത്. രാമായണം അദ്ദേഹം മനപാഠമാക്കിയിട്ടുണ്ട്. ദിവസവും 21 മണിക്കൂർ വരെ അദ്ദേഹം രാമായണശ്ലേകങ്ങള്‍ ഉരുവിടുന്നു.
ഇതിന് പുറമേ ധ്യാനം, പ്രാർത്ഥന തുടങ്ങിയവയ്‌ക്കും മുടക്കം വരുത്താറില്ല. വളരെ ലളിതമായ രീതിയിലാണ് അദ്ദേഹത്തിന്റെ ജീവിതം. കഠിനമായ തപസുകളും മറ്റുമായി അദ്ദേഹം ആശ്രമത്തില്‍ തന്നെ തുടരുകയാണ് പതിവ്.
സിയറാം ബാബയുടെ കൃത്യമായ പ്രായം ഇന്ന് ആർക്കും അറിവില്ല. എന്നാല്‍ 100 വയസിന് മുകളില്‍ പ്രായമുള്ളതായി കരുതുന്നു. ചില കണക്കുകള്‍ പ്രകാരം അദ്ദേഹത്തിന് 110 വയസുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ പ്രായം 130 ആണ്.
122 വയസുവരെ ജീവിച്ചിരുന്ന ജീൻ കാല്‍മെൻ്റാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ചേറ്റവും പ്രായമേറിയ മനുഷ്യൻ.
സിയറാം ബാബയെ ആരാധനാലയത്തിന് സമീപത്തേക്ക് കൊണ്ടുപോകുന്ന വീഡിയോയയാണ് എക്സില്‍ വ്യാപകമായി പ്രചരിച്ചത്. ഇതിനോടകം 25 മില്യണ്‍ പേരാണ് വീഡിയോ കണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.