ഉഴവൂർ: ഉഴവൂർ പഞ്ചായത്ത് വാർഡ് 4 ആരോഗ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ OLLHSS ലെ എൻ എസ് എസ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് നെല്ലമറ്റം കപ്പടകുന്നേൽ അംഗൻവാടിയിൽ വെച്ച് നടത്തപ്പെട്ടു.
വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ ഉദ്‌ഘാടനം ചെയ്തു.. Bp, sugar, haemoglobin എന്നിവ പരിശോദിക്കുന്നതിനു അവസരം ഉണ്ടായിരുന്നു.അയൺ, കാൽസ്യം ഗുളികകളുടെ വിതരണം, എലിപ്പനി പ്രതിരോധ ഗുളികകളുടെ വിതരണം, പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തപെട്ടു.സ്കൂൾ എൻ എസ് എസ് കോർഡിനേറ്റർ ശ്രീമതി പ്രിയ സജോ,
അംഗൻവാടി അധ്യാപിക മിനി, ഹെൽത്ത് ഇൻസ്‌പെക്ടർ സി മിനിമോൾ ഡി, ആരോഗ്യപ്രവർത്തകരായ സി സന്ധ്യ, ജിസ്‌മോൾ ജോബി, മോളി മാത്യു എന്നിവർ നേതൃത്വം നൽകി.40 ഓളം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അംഗൻവാടിയുടെ മുൻപിൽ സ്നേഹരാമം പൂന്തോട്ടം സ്ഥാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.