കൊല്ലം: ശൂരനാട്ടിൽ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ശൂരനാട് വടക്ക് പള്ളിച്ചന്ത പൈനുവിള കിഴക്കതിൽ ലിജിയാണ് മരിച്ചത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റു.
ശൂരനാട് വടക്ക് അഴകിയ കാവ് ക്ഷേത്രത്തിനടുത്ത് ഞായറാഴ്ച വൈകീട്ട് നാലരയ്ക്കാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ ലിജിയെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പ്രദേശത്ത് തെരുവുനായയുടെ ശല്യം വളരെ രൂക്ഷമാണ്. ഇരുചക്രവാഹനക്കാരും യാത്രക്കാരുമെല്ലാം ജീവൻ പണയം വെച്ചാണ് ഈ പ്രദേശത്ത് ജീവിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.