സൗദിയിൽ വനിതയെ വധശിക്ഷയ്ക്ക് വിധേയയാക്കി

സൗദി: സൗദിയിൽ വിദേശ വനിതയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിയ കേസിലെ പ്രതിയായിരുന്നു യുവതി.നൈജീരിയൻ പൗരയായ ആയിഷ ബർനിസിസ് മുഹമ്മദ് എന്ന യുവതിയെയാണ് മക്കയിൽ വെച്ച് ഇന്ന് വധശിക്ഷയ്ക്ക് വിധേയയാക്കിയത്.അറസ്റ്റ്ചെയ്ത പ്രതിക്കെതിരെയുള്ള കേസ് കോടതിയിൽ തെളിയിക്കപ്പെട്ടതിനെ തുടർന്ന്, പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

സുപ്രീം കോടതി അപ്പീൽ തള്ളുകയും വിധി ശരിവെക്കുകയും ചെയ്തതോടെ, റോയൽ കോർട്ടിൻ്റെ ഉത്തരവനുസരിച്ച് ശരിഅത്ത് നിയമപ്രകാരം വിധി നടപ്പാക്കി.മയക്കുമരുന്ന് വിപത്തിൽ നിന്ന് പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ചുമത്തുന്നതിന് ഗവൺമെൻ്റിൻ്റെ പ്രതിബദ്ധത വെളിവാക്കുന്നതിനാണ് ഇത് പ്രഖ്യാപിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

മക്കയിൽ മുഹമ്മദ് തന്നെ സമാനമായ മറ്റൊരു കേസിൽ മുസ്തഫ ക്യാരിഎന്ന നൈജീരിയൻ പൗരനെ ഇന്നലെ (ഞായറാഴ്ച) വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !