പത്തനംതിട്ട: ശബരിമലയിലേക്കുള്ള പാതയിലെ പവര്‍കട്ടില്‍ വലഞ്ഞ് ഭക്തര്‍. നീലിമലയും അപ്പാച്ചിമേടും മണിക്കൂറികളോളം ഇരുട്ടിലായി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമാണ് വൈദ്യുതി നിലച്ചത്. പവര്‍കട്ട് അധികൃതരുടെ ഗുരുതര സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഭക്തര്‍ മലകയറിയതും ഇറങ്ങിയതും മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ്.
നീലിമലമുതല്‍ അപ്പാച്ചിമേടുവരെയുള്ള പാതയിലാണ് പവര്‍കട്ടുണ്ടായത്. ശനിയാഴ്ച രാത്രിയിലെ പവര്‍കട്ട് അക്ഷരാര്‍ഥത്തില്‍ അയ്യപ്പഭക്തരെ വലച്ചു. പവര്കട്ടുണ്ടായ സമയത്തെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പമ്പയിലെ ട്രാന്‍സ്ഫോര്‍മറിലുണ്ടായ തകരാറാണ് പവര്‍കട്ടിലേക്ക് നയിച്ചത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ കേബിള്‍ സംവിധാനവും തകരാറിലായതിനാല്‍ പകരം സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായില്ല. അതാണ് രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചത്.
മൊബൈല്‍ ഫോണിന്റെ വെട്ടത്തിലാണ് ഭക്തര്‍ മല കയറുകയും ഇറങ്ങുകയും ചെയ്തതെന്നും മഴയും തിരക്കുമെല്ലാം ബുദ്ധിമുട്ട് സൃഷ്ടിച്ചെന്നും അയ്യപ്പഭക്തർ പ്രതികരിച്ചു. സംഭവത്തില്‍ അധികൃതര്‍ക്കെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.