ന്യൂഡൽഹി: ബലാത്സംഗ കേസിൽ പ്രതിയായ സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. അറസ്റ്റിൽ നിന്നും സിദ്ദിഖിന് രണ്ടാഴ്ച സംരക്ഷണം ലഭിക്കും. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതിന് മറുപടി നൽകാനും സിദ്ദിഖിന് സമയം അനുവദിച്ചിട്ടുണ്ട്. സിദ്ദിഖിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് റിപ്പോർട്ടിന് മറുപടി സമർപ്പിക്കാൻ സമയം ചോദിച്ചത്.
കേസിൽ പരാതി നൽകാൻ വൈകിയതിന് കുറിച്ച് ഇന്ന് കോടതിയിൽ വാദം നടന്നു. സിദ്ദിഖ് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചു.
അന്വേഷണത്തിന്റെ ഭാഗമായുള്ള മൊബൈൽ ഫോണുകൾ ഉൾപ്പടെയുള്ളവ സിദ്ദിഖ് കൈമാറുന്നില്ലെന്നും സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദീഖിന് സെപ്റ്റംബർ 30ന് സുപ്രീം കോടതി താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു.
കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് ജാമ്യം. അറസ്റ്റുണ്ടായാൽ വിചാരണക്കോടതി നിർദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചിരുന്നു. നേരത്തെ പ്രാരംഭ അന്വേഷണത്തിൽ സിദ്ദീഖിനെതിരെ തെളിവുകൾ ലഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ കസ്റ്റഡി ആവശ്യമാണെന്ന് പൊലീസ് വാദം. ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.