തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ പരിപാടി നാളെ അവസാനിക്കാനിരിക്കെ, പൂര്‍ത്തിയായത് 76% പദ്ധതികള്‍. 27 ദിവസത്തിനുള്ളിലാണ് റെക്കോര്‍ഡ് മുന്നേറ്റം നടത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 25 ന് 11 ശതമാനം പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയായിരുന്നത്. 16 വകുപ്പുകള്‍ ഒരു പദ്ധതി പോലും നടപ്പാക്കിയിരുന്നില്ല. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ, ദുരന്തനിവാരണ വകുപ്പും നോര്‍ക്കയും മാത്രമാണ് ഒരു പദ്ധതി പോലും നടപ്പാക്കാത്തത്.
47 വകുപ്പുകളില്‍ 1,081 പദ്ധതികള്‍ നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ ഇന്നത്തെ വിവരങ്ങള്‍ അനുസരിച്ച് 828 പദ്ധതികള്‍ നൂറു ശതമാനം പൂര്‍ത്തീകരിച്ചു. 253 പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പദ്ധതികളുടെ ഭാഗമായ പദ്ധതി ഘടകങ്ങള്‍ 2100 എണ്ണമുള്ളതില്‍ 1794 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. 879 പശ്ചാത്തല വികസന പദ്ധതികളില്‍ 684 എണ്ണമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. 202 ഉപജീവനമാര്‍ഗ പദ്ധതികളില്‍ 144 എണ്ണം പൂര്‍ത്തിയായി.
മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തരവകുപ്പില്‍ 225.72 കോടിയുടെ ആകെ 86 പദ്ധതികളില്‍ 46 എണ്ണമാണ് പൂര്‍ത്തിയായത്. ആയുഷ് വകുപ്പില്‍ 17 പദ്ധതികളില്‍ എല്ലാം പൂര്‍ത്തിയായി. ആരോഗ്യ കുടുംബക്ഷേമ വകുപ്പിലാകട്ടെ 810.25 കോടിയുടെ ആകെയുള്ള 92 പദ്ധതികളില്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
ആസൂത്രണ സാമ്പത്തികകാര്യത്തില്‍ 21 പദ്ധതികളില്‍ 20 എണ്ണം പൂര്‍ത്തിയായി. ഐടി വകുപ്പില്‍ ആയിരം കോടിയുടെ 36 പദ്ധതികളില്‍ പൂര്‍ത്തിയായത് 24 എണ്ണം. ഉന്നത വിദ്യാഭ്യാസവകുപ്പില്‍ 41 പദ്ധതികള്‍ ലക്ഷ്യമിട്ടതില്‍ 40 എണ്ണം പൂര്‍ത്തിയായി. ഉള്‍നാടന്‍ ജലഗതാഗത വകുപ്പില്‍ ആറ് പദ്ധതികളില്‍ 4 എണ്ണം പൂര്‍ത്തീകരിച്ചെന്നും സർക്കാർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.