കൊച്ചി: കടുത്ത മാനസിക സമ്മർദത്തെ തുടർന്നുള്ള ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട കേസുകളിൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള നടപടികൾ ബാധകമല്ലെന്ന മാനസികാരോഗ്യ നിയമത്തിലെ വ്യവസ്ഥയ്ക്ക് മുൻകാല പ്രാബല്യം നൽകാനാവുമെന്ന് ഹൈക്കോടതി. ആത്മഹത്യാശ്രമത്തിന് 2016ൽ എടുത്ത കേസ് റദ്ദാക്കണമെന്ന യുവതിയുടെ ഹർജി അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് സി.എസ്.സുധ ഇക്കാര്യം വ്യക്തമാക്കിയത്.
2017ലെ മാനസികാരോഗ്യ നിയമത്തിലെ വ്യവസ്ഥ പ്രകാരം ഹർജിക്കാരികൾക്കെതിരെയുള്ള ക്രിമിനൽ കേസ് നടപടികൾ നിയമത്തിന്റെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ 2018 ജൂലൈ ഏഴിന് നിലവിൽവന്ന നിയമത്തിനു മുൻപുണ്ടായ സംഭവമാണിതെന്നും മാനസികാരോഗ്യ നിയമത്തിന്റെ 115ാം വകുപ്പിന്റെ ആനുകൂല്യം ഹർജിക്കാരിക്കു ലഭിക്കില്ലെന്നുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സംഭവം നടക്കുന്ന സമയത്ത് എല്ലാവിധ ആത്മഹത്യാശ്രമങ്ങളും കുറ്റകരമായിരുന്നു എന്നും അതിനാൽ കേസ് നിലനിൽക്കുമെന്നും സർക്കാർ അറിയിച്ചു.
എന്നാൽ മാനസിക സമ്മർദത്തിനടിമപ്പെട്ടാണ് ആത്മഹത്യാ ശ്രമമെന്നു തെളിഞ്ഞാൽ കേസെടുക്കരുതെന്നാണ് പുതിയ മാനസികാരോഗ്യ നിയമ (2017)ത്തിലെ 115-ാം വകുപ്പു പറയുന്നതെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടി. കടുത്ത സമ്മർദത്തിലാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും വാദിച്ചു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.