അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ‌‌നിന്ന് ഇന്നു താമസം മാറ്റും;

ന്യൂ‍ഡൽഹി∙ ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ ഡൽഹി സിവിൽലൈൻസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ‌‌നിന്ന് ഇന്നു താമസം മാറ്റും.

എഎപിയുടെ പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ചിരിക്കുന്ന സർക്കാർ ബംഗ്ലാവിലേക്കാണ് കേജ്‌രിവാളും കുടുംബവും താമസം മാറുന്നത്. ‘5–ഫിറോസ് ഷാ റോഡ്’ എന്നതാണു പുതിയ വിലാസം. എഎപിയുടെ ആസ്ഥാനത്തിന് അടുത്തായാണ് ഈ ബംഗ്ലാവ്. 

കൽക്കാജി മണ്ഡലത്തിലെ വീട്ടിൽ ആണ് മുഖ്യമന്ത്രിയായതിനു ശേഷവും അതിഷി താമസിക്കുന്നത്. ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ സിവിൽ ലൈൻസിലെ ‘6 ഫ്ലാഗ് സ്റ്റാഫ് റോഡ്’ ബംഗ്ലാവിലേക്കു മാറുമോ എന്ന് എഎപി വ്യക്തമാക്കിയിട്ടില്ല.


മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജേന്ദ്ര പ്രസാദ് റോഡിലെ സർക്കാർ ബംഗ്ലാവിലേക്ക് മാറിയിരുന്നു. എഎപിയുടെ രാജ്യസഭാ എംപി ഹർഭജൻ സിങ്ങിന് അനുവദിച്ചിരിക്കുന്ന വസതിയാണിത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !