അബുദാബി: അബുദാബിയിലെ ഡെലിവറി ഡ്രൈവർക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ (സീരീസ് 267) 45 കോടിയിലേറെ രൂപ (20 ദശലക്ഷം ദിർഹം) ഗ്രാൻഡ് പ്രൈസ്.
ഇദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് 5 ടിക്കറ്റുകള്‍ എടുത്തു. അതിലൊന്നിലാണ് ഭാഗ്യദേവത കടാക്ഷിച്ചത്. 2007 മുതല്‍ സ്ഥിരമായി ഇവർ ബിഗ് ടിക്കറ്റ് എടുക്കുന്നത് പതിവായിരുന്നു.ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന കോള്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് താനെന്ന് അബ്ദുല്‍ മൻസൂർ പറഞ്ഞു. സന്തോഷം കൊണ്ട് വാക്കുകള്‍ മുറിഞ്ഞുപോകുന്നു. വർഷങ്ങളോളം പ്രതീക്ഷയോടെ എല്ലാ മാസവും ടിക്കറ്റ് വാങ്ങും, ഈ ഭാഗ്യം വന്നത് വിശ്വസിക്കാനാകുന്നില്ല.
സമ്മാനത്തുക തന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനും സ്വന്തമായി ബിസിനസ് ആരംഭിക്കാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുമായി ചെലവഴിക്കുമെന്ന് സുബൂർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.