കോട്ടയം: പുതുപ്പള്ളിയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടിലെ തൊട്ടിലിൽ ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീകൾ തട്ടികൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇവർ ഒരാഴ്ച മുൻപും വീടിന്റെ പരിസരത്ത് എത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സ്ത്രീകൾ കുഞ്ഞിനെ നോക്കി വയ്ക്കുകയും, പിന്നീട് വന്ന് കുഞ്ഞിനെ കടത്തി കൊണ്ടുപോവാൻ ശ്രമിക്കുകയുമായിരുന്നു. വീടിനകത്ത് കയറി കുഞ്ഞിനെ കൈകലാക്കിയ നാടോടി സ്ത്രീകൾ ഷാളിൽ പുതച്ച് പുറത്തേക്കിറങ്ങുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അമ്മ ഇവർക്ക് പിന്നാലെ ഓടി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.
രണ്ട് സ്ത്രീകളാണ് കുട്ടിയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചത്. കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ മൂന്നു നാടോടി സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.