കാലിഫോർണിയ: ഇലോണ്‍ മസ്‌കിന്റെ എഐ സ്റ്റാര്‍ട്ടപ്പായ എക്‌സ് എ.ഐയിൽ ആകർഷകമായ ശമ്പളത്തോടെ എഐ ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഡാറ്റയും ഫീഡ്ബാക്കും നൽകിക്കൊണ്ട് എക്‌സ് എ.ഐയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുകയാണ് ട്യൂട്ടർമാർ ചെയ്യേണ്ടത്. ശരിയായ വിവരങ്ങൾ ശരിയായ രീതിയിൽ നൽകാൻ എഐ-യെ സഹായിക്കുക എന്നാതാണ് പ്രധാന ലക്ഷ്യം. ലിങ്ക്ഡ് ഇൻ വഴിയാണ് നിയമനം.
ജോലിയുടെ സ്വഭാവം
എ.ഐയ്ക്ക് പഠിക്കാൻ കഴിയുന്ന വ്യക്തമായ ഡാറ്റ നൽകുകയാണ് ചെയ്യേണ്ടത്. ഭാഷ നല്ല രീതിയിൽ മനസ്സിലാക്കാൻ എ.ഐയെ ഇത് സഹായിക്കും. അടിസ്ഥാനപരമായി, ചില ഡാറ്റകളുടെ അർഥം എന്താണെന്ന് നിങ്ങൾ എ.ഐയോട് പറയുകയാണ് ചെയ്യുന്നത്. ഭാഷയും അക്ഷരങ്ങളും എ.ഐയ്ക്ക് മനസ്സിലാക്കിക്കൊടുക്കാൻ പ്രത്യേക ടാസ്ക്കുകളും ട്യൂട്ടർമാർ കണ്ടെത്തണം.
ആരെയാണ് എക്‌സ് എ.ഐയ്ക്ക് വേണ്ടത്
ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയാവുന്നവരെയാണ് എക്‌സ്എഐ തിരയുന്നത്. നിങ്ങൾ ഒരു സാങ്കേതിക വിദഗ്ധൻ ആകണമെന്ന് നിർബന്ധമില്ല. എഴുത്ത്, പത്രപ്രവർത്തനം, ഗവേഷണ പരിചയം എന്നിവയുമായി ബന്ധമുള്ളവർക്ക് മുൻതൂക്കമുണ്ട്. വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നുള്ള വിരങ്ങൾ ശേഖരിക്കുന്നതിനും മികവുണ്ടായിരിക്കണം.
ജോലിയുടെ രീതിയും സമയവും
രണ്ടാഴ്ചത്തെ പരിശീലനത്തിനുശേഷം നിങ്ങൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചര വരെയാകും ജോലി സമയം. പൂർണമായി പരിശീലനം നേടിക്കഴിഞ്ഞാൽ ജോലി സമയം നിങ്ങൾക്ക് തീരുമാനിക്കാം. മണിക്കൂറിന് ഏകദേശം 5000 രൂപ വരെ വേതനം ലഭിക്കും. കൂടാതെ മെഡിക്കൽ, ഡെന്‍റല്‍, വിഷൻ ഇൻഷുറൻസ് ആനൂകൂല്യങ്ങളും ഉണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.