ചെന്നൈ: തമിഴ്നാട്ടിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കത്ത്. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണെന്നാണ് കത്തിൽ സ്റ്റാലിന്റെ ആരോപണം.
പ്രാദേശിക ഭാഷകൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങ് നടത്തരുത്. നടത്തിയാൽ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
ചെന്നൈ ദൂരദർശന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിനെതിരെയാണ് പ്രതിഷേധം. ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധവുമായി ഡിഎംകെ വിദ്യാർഥി സംഘടന രംഗത്തെത്തി. ഗവർണർക്കെതിരെ മുദ്രാവാക്യം വിളികളും ഉണ്ടായി. ഗവർണർ ഗോ ബാക്ക് എന്ന് വിളിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ, ചെന്നൈ ദൂരദർശനിലെ പരിപാടിയിൽ ഗവർണർ സംസാരിച്ചു.
ഹിന്ദിയിൽ സ്വാഗതപ്രസംഗം തുടങ്ങിയ ഗവർണർ തമിഴ്നാട്ടിലെ ജനങ്ങൾക്കിടയിൽ ഹിന്ദിക്ക് വലിയ സ്വീകാര്യത ഉണ്ടെന്ന് പറഞ്ഞു. തന്നെക്കാൾ നന്നായി ഹിന്ദി സംസാരിക്കുന്നവർ ആണ് തമിഴ്നാട്ടിലെ വിദ്യാർഥികൾ. തമിഴ്നാട്ടിൽ എത്തിയപ്പോൾ ആണ് തന്റെ തെറ്റിധാരണ മാറിയത്. അടിച്ചേൽപ്പിക്കേണ്ട ഭാഷയല്ല ഹിന്ദി. സ്വാതന്ത്ര്യത്തിനു ശേഷവും ഇംഗ്ലീഷ് ഭാഷയുടെ അടിമകളായി നമ്മൾ തുടർന്നു.
തമിഴ്നാടിനെ ഇന്ത്യയിൽ നിന്ന് മാറ്റിനിർത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. തമിഴ്നാട്ടിലെ സർവകലാശാലകളിൽ നിന്ന് സംസ്‌കൃതം ഒഴിവാക്കി. ഇതു വിഘടനവാദികളുടെ അജണ്ടയാണ്. ഭാരതത്തെ തകർക്കാൻ കഴിയില്ലെന്ന് അവർ മനസിലാക്കണം. തമിഴ്നാട് ഇന്ത്യയുടെ സാംസ്കാരിക -ആധ്യാത്മിക തലസ്ഥാനമാണ്. വിഘടനവാദ നയങ്ങൾക്ക് ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.