തിരുവനന്തപുരം: ഡിഎംകെയുടെ കൊടിയുള്ള വാഹനത്തിൽ, കൊടിയുടെ നിറമുള്ള ഷാളണിഞ്ഞ്, കൈയിൽ ചുവന്ന തോർത്തുമായി നിയമസഭയിലെത്തി പി.വി. അൻവർ എംഎൽഎ. നൂറുകണക്കിന് സഖാക്കളുടെ രക്തം പുരണ്ടത് ഇതുപോലുള്ള ചുവന്ന തോർത്തിലല്ലേയെന്നും അതിന്റെ പ്രതീകമായാണ് തോർത്ത് കൈയിൽ കരുതിയതെന്നും അൻവർ പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി അൻവർ കൂടികാഴ്ച നടത്തിയിരുന്നു. പോലീസിൽ വിശ്വാസമില്ലത്തതിനാലാണ് ഗവർണറെ കണ്ടതെന്നും ഡിജിപിയുടെ റിപ്പോർട്ട് ആവശ്യപ്പെടണമെന്ന് ഗവർണറോട് പറഞ്ഞതായും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. അജിത്ത്കുമാറിനെ ചുമതലകളിൽ നിന്നുമാറ്റുകമാത്രമാണ് ചെയ്തതെന്നും റിപ്പോർട്ട് പൂഴ്ത്തിയെന്നും അൻവർ ആരോപിച്ചു.
മുഖ്യമന്ത്രി അമേരിക്കയിൽ പോയി ജീവിക്കാൻ പോകുകയാണെന്നും അതിനുള്ള സംവിധാനം റിയാസും മുഖ്യമന്ത്രിയുടെ മകളും കൂടി ഒരുക്കുകയാണെന്നും അൻവർ ആരോപിച്ചു. ഈ കപ്പൽ മുങ്ങാൻ പോകുന്ന കപ്പലാണെന്നും കപ്പിത്താനും കുടുംബവും മാത്രം രക്ഷപ്പെടുന്ന രാഷ്ട്രീയത്തിലേക്കാണ് കേരളം പോകുന്നതെന്നും അൻവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.