തൃശ്ശൂര്‍: ഭാഗ്യശാലിയെ കണ്ടെത്താൻ ഇന്ന് നറുക്കെടുക്കാനിരിക്കുന്ന ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയതായി പരാതി. 40 ഓണം ടിക്കറ്റുകളാണ് മോഷണം പോയത്.
പുത്തൂര്‍ പൗണ്ട് റോഡില്‍ കരുവാന്‍ വീട്ടില്‍ രമേഷ് കുമാറിന്റെ ഓണം ബമ്പര്‍ ടിക്കറ്റുകളാണ് മോഷണം പോയിരിക്കുന്നത്. ടിക്കറ്റുകള്‍ കൂടാതെ 3,500 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.
രമേശ് തനിച്ച് താമസിക്കുന്ന വീട്ടില്‍ നിന്നാണ് ലോട്ടറികള്‍ മോഷണം പോയത്. സംഭവത്തില്‍ ഒല്ലൂര്‍ പൊലീസില്‍ പരാതി നല്കി. പരാതിക്കൊപ്പം ഓണം ബമ്പര്‍ വാങ്ങിയ ഏജന്‍സിയുടെ ബില്ലും പൊലീസില്‍ ഹാജരാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിലെ അറ്റന്‍ഡറാണ് രമേശ് കുമാര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.