ജാർഖണ്ഡ്: ജാർഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി. എംഎൽഎമാരുൾപ്പെടെ പത്തോളം പേർ രാജി വെച്ചു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഭവം, സ്ഥാനാർത്ഥി നിർണയത്തിൽ കുടുംബ വാഴ്ചയെന്ന് ആരോപിച്ചാണ് നേതാക്കളുടെ രാജി.
മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യക്കും, ചാമ്പയ് സോറന്റെ മകനും സീറ്റ് നൽകിയതിനെ ചൊല്ലിയാണ് ജാർഖണ്ഡിവലെ ബിജെപിയിൽ തർക്കം ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി രഘുബർദാസിന്റെ മരുമകൾക്കും ബിജെപി സീറ്റ് നൽകിയിരുന്നു.
ഇതോടെയാണ് ബിജെപിയിൽ കുടുംബ വാഴ്ചയുണ്ടെന്ന ആരോപണവുമായി നേതാക്കൾ രംഗത്തെത്തിയത്. ഇത് പാർട്ടി പ്രവർത്തകരോടുള്ള വഞ്ചനയാണെന്നും പ്രവർത്തകർ പറഞ്ഞു. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. 21 സീറ്റുകളിലേക്കാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
മുതിർന്ന കോൺഗ്രസ് നേതാവ് അജോയ് കുമാർ ജംഷഡ്പൂർ ഈസ്റ്റിലും നിലവിലെ ധനമന്ത്രി രമേശ്വർ ഒറൗൺ ലോഹർദഗയിലും മത്സരിക്കും. ജെഎംഎം കോൺഗ്രസ്സ് പാർട്ടികൾ ചേർന്ന് 70 സീറ്റുകളിൽ മത്സരിക്കുമെന്നാണ് ഇന്‍ഡ്യ മുന്നണിയുടെ പ്രഖ്യാപനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.