അടിമാലി: എക്സൈസ് ഓഫീസിൽ കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി ചോദിച്ചു ചെന്ന സ്കൂൾ കുട്ടികൾ പിടിയിലായി. മൂന്നാറിലേക്ക് ടൂർ പോയ സംഘത്തിൽ പെട്ട വിദ്യാർത്ഥികളാണ് എക്സൈസ് ഓഫീസാണെന്ന് അറിയാതെ തീപ്പെട്ടി ചോദിച്ച് ചെന്നത്.
എക്സൈസ് ഓഫീസിന്റെ പിൻവശത്ത് വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ടപ്പോൾ വര്‍ക്‌ഷോപ്പാണെന്നാണ് കുട്ടികൾ കരുതിയത്. അകത്തേക്ക് ചെന്ന് തീപ്പെട്ടിയുണ്ടോ ചേട്ടാ എന്ന് ചോദിച്ചു. പുറത്തേക്ക് വന്ന എക്സൈസ് സ്ക്വാഡ് ഓഫീസറുടെ യൂണിഫോം കണ്ടതോടെ കുട്ടികൾ ഓടിയെങ്കിലും ഉദ്യോഗസ്ഥർ പിന്നാലെ ചെന്ന് പിടികൂടി.
ഓഫീസിന്റെ പിന്നിലൂടെയാണ് ഇവർ കയറിയത്. ഇക്കാരണത്താൽ ബോർഡ് ശ്രദ്ധയിൽ പെട്ടില്ല. കുട്ടികളുടെ പക്കൽ കഞ്ചാവും ഹാഷിഷ് ഓയിലും ഉണ്ടായിരുന്നെന്ന് സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്ത് പറയുന്നു. അഞ്ച് ഗ്രാം കഞ്ചാവാണ് കുട്ടികളിൽ നിന്ന് കണ്ടെടുത്തത്. ഒരു ഗ്രാം ഹാഷിഷ് ഓയിലും ലഭിച്ചു.
പരിശോധനകൾക്കു ശേഷം പോലീസ് അധ്യാപകരെ വിളിച്ചു വരുത്തി. തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി. വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകിയാണ് വിട്ടയച്ചത്. വിദ്യാർത്ഥികൾക്കെതിരെ കേസും ഫയൽ ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥികള്‍ക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നത് തടയാൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലം കാണുന്നില്ല. സ്കൂൾ തലത്തിലും അല്ലാതെയുെം നിരവധി പരിപാടികളും പദ്ധതികളും സർക്കാർ നടപ്പാക്കി വരികയാണ്.
വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കർമ പദ്ധതി നടപ്പാക്കുന്നുണ്ട് വിദ്യാഭ്യാസ വകുപ്പ്.
ഓരോ ജില്ലയിൽ നിന്നും 10 വീതം സ്കൂളുകളെ തിരഞ്ഞെടുത്ത് ഈ സ്കൂളുകളിലും പ്രദേശത്തും കൂടുതൽ ജാഗ്രത പ്രവർത്തനങ്ങൾക്കും ലഹരിവിരുദ്ധ പദ്ധതികൾക്കും ഊന്നൽ നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.