പാലാ: പാലാ ടൗണ്‍ ഹാളില്‍ നടക്കുന്ന 17-ാം മത് ബെറ്റര്‍ ഹോംസ് എക്സിബിഷന് 13-ആം തിയതി ഞായറാഴ്ച സമാപിക്കും. എക്സിബിഷന് ഹാളില്‍ ഞായറാഴ്ച കൈയെഴുത്ത് മത്സരവും വൈകുന്നേരം 3 മണിക്ക് പ്രമുഖ പാമ്പ് പിടിത്തക്കാരന് വാവാ സുരേഷിന്റെ ക്ലാസും ഉണ്ടായിരിക്കും. വൈകിട്ട് 5.00 മണിക്ക് ഡോ. ജയ്സിന് ജോസഫിന്റെ നേതൃത്വത്തില്‍ കാര്‍ഷിക ക്വിസ് മത്സരം ഉണ്ടായിരിക്കും.
വൈകിട്ട് 7.00 മണിക്ക് പാലാ ടൗണ്‍ ജേസീസ് പ്രസിഡന്റ് പ്രൊഫ. ടോമി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ കോട്ടയം എം.പി. ശ്രീ. ഫ്രാന്‍സിസ് ജോര്‍ജ് മുഖ്യാതിഥി ആയിരിക്കും. പാലാ എം.എല്‍.എ. മാണി.സി. കാപ്പന് വിവിധ മത്സരങ്ങളിലെ സമ്മാനര്‍ഹര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
കര്‍ഷക മിത്ര അവാര്‍ഡ് ശ്രീ. ജോര്‍ജ് കുളങ്ങരക്കും പ്രൊഫഷണല്‍ എക്സലന്‍സ് അവാര്‍ഡ് ശ്രീ. ബാബു സല്ക്കാറിനും സമ്മാനിക്കും. വക്കച്ചന് മറ്റത്തില്‍ എക്സ് എം.പി., ജിന്സണ് ആന്റണി എന്നിവര്‍ ആശംസകള്‍ നേരും. ഇതോടനുബന്ധിച്ച് സമ്മാന കൂപ്പണുകളുടെ മെഗാ നറുക്കെടുപ്പും നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.