പൂഞ്ഞാർ : രാഷ്ട്രീയ സ്വയംസേവക സംഘം 99 ൻ്റെ നിറവിൽ നിൽക്കവേ രാഷ്ട്രീയ സ്വയംസേവക സംഘം പൂഞ്ഞാർ ഖണ്ഡിൻ്റെ അഭിമുഖ്യത്തിൽ പദസഞ്ചലനവും പൊതു പരിപാടിയും നടന്നു.
12/10/2024 ശനിയാഴ്ച്ച മഹാനവമി ദിനത്തിൽ 3.30 -ന് പനച്ചികപാറയിൽ നിന്ന് ആരംഭിച്ച പദസഞ്ചലനം പൂഞ്ഞാർ തെക്കേക്കര മാങ്കുഴി ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുപരിപാടിയിൽ മീനച്ചിൽ ഈസ്റ്റ് കോപ്പറേറ്റ് ബാങ്ക് ചെയർമാൻ ശ്രീ . കേ എഫ് കുര്യൻ കളപുരയ്ക്കൽപറമ്പിൽ , സംഘത്തിൻ്റെ മുഖപുസ്തകമായ കേസരിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ശ്രീ കെ . പി . രവീന്ദ്രൻ നായർ ( റിട്ട. ഡയറക്ടർ , എംപ്ലയ്മെൻ്റ് പ്രൊവിഡൻ്റ് ഫണ്ട്) അദ്ധ്യക്ഷത വഹിച്ച പൊതുപരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം സമാജിക സമരസത പ്രാന്ത സംയോജക് ശ്രീ. വി കെ വിശ്വനാഥൻ വിജയദശമി സന്ദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.