അന്തരിച്ച നടൻ ടി പി മാധവന്റെ അന്ത്യകർമ്മങ്ങൾ നിർവഹിച്ച് മകൻ

തിരുവനന്തപുരം: അന്തരിച്ച നടൻ ടി പി മാധവനെ അവസാനമായി ഒരുനോക്ക് കാണാൻ മക്കൾ എത്തി. മകനും സംവിധായകനുമായ രാജകൃഷ്ണ മേനോൻ, മകൾ ദേവിക റാവു എന്നിവരാണ് പൊതുദർശന വേദിയിൽ എത്തിയത്. ടി പി മാധവന്റെ സഹോദരങ്ങളും എത്തിയിരുന്നു.

സിനിമാ പ്രവർത്തകരും രാഷ്ട്രീയനേതാക്കളും ഉൾപ്പടെ നിരവധി പേർ എത്തി നടന് അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിച്ചു. മകനാണ് അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്. അദ്ദേഹം അന്തേവാസിയായിരുന്ന പത്തനാപുരം ഗാന്ധിഭവനിലും രാവിലെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. കഴിഞ്ഞ 8 വർഷം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു ടി പി മാധവൻ.

ഏകദേശം മുപ്പത് വർഷത്തോളമായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു മാധവൻ. മൂത്ത മകന് രണ്ടര വയസ്സുള്ളപ്പോഴാണ് അദ്ദേഹം കുടംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്കു തിരിയുന്നത്. മകൻ ഇപ്പോള്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ ലിഫ്റ്റ് ഉൾപ്പടെയുള്ള സിനിമകൾ സംവിധാനം ചെയ്തു. ഒറ്റക്കാവുകയും ആരോ​ഗ്യം മോശമാവുകയും ചെയ്തതോടെയാണ് ടി പി മാധവനെ ​ഗാന്ധിഭവനിലേക്ക് മാറ്റുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !