പാലാ: ജെ.സി.ഐ. പാലാ ടൗണിന്റെ നേതൃത്വത്തില്‍ 17-ാമത് ബെറ്റര്‍ ഹോംസ് എക്സിബിഷനും അഗ്രിഫെസ്റ്റിനും തുടക്കമായി. ജെ.സി.ഐ. പാലാ ടൗണ്‍ പ്രസിഡന്റ് പ്രൊഫ. ടോമി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജോസ് കെ. മാണി എം.പി. എക്സിബിഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പാലാ മുനിസിപ്പല്‍ ചെയര്മാന് ഷാജു വി. തുരുത്തന് അഗ്രിഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കലാമത്സരങ്ങളുടെ ഉദ്ഘാടനം ജെ.സി.ഐ. സോണ്‍ പ്രസിഡന്റ് അഷറഫ് ഷെരീഫ് നിര്‍വ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് സെക്രട്ടറി വി.സി. ജോസഫ്, ജെ.സി.ഐ. സോണ്‍ വൈസ് പ്രസിഡന്റ് ശ്യാം മോഹന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സണ്ണി പുരയിടം ജേസി ക്രീഡും ജോര്‍ജ്ജ് അപ്പശ്ശേരി സ്വാഗതവും ജിമ്മി ഏറത്ത് നന്ദിയും പറഞ്ഞു.നാളെ (11.10.24) മൊബൈല്‍ ഫോട്ടോഗ്രഫി മത്സരം നടക്കും. നൂറ് പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ച വിനായക് നിര്‍മ്മലിനെ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ലീന സണ്ണി വൈകിട്ട് 3.30 ന് ആദരിക്കും. 4 ന് പാലാ സെന്റ് തോമസ് കോളേജും അല്‍ഫോന്‍സാ കോളേജും തമ്മിലുള്ള അന്താക്ഷരി മത്സരവും ഉണ്ടായിരിക്കും.എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ രാത്രി 8 മണിവരെ നടക്കുന്ന എക്സിബിഷനില്‍ പ്രവേശനം സൗജന്യമാണ്. ഇന്ന് നടക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലും നാളെ നടക്കുന്ന മെഗാ ട്രഷര്ഹണ്ടിലും പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 9447456780 എന്ന നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.