ആലപ്പുഴ: ഒരു രാത്രി മുഴുവൻ ആലപ്പുഴ നഗരത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ‘പൈപ്പ് ബോംബ്’ കൂടോത്രമെന്ന് പൊലീസ്. ആലപ്പുഴ ബീച്ചിൽ കണ്ടെത്തിയ പൈപ്പിനുള്ളിൽ കണ്ടെത്തിയ ലോഹത്തകിടുകളാണു പൊലീസിനെ ഈ നിഗമനത്തിലെത്തിച്ചത്ത്.
പൈപ്പിനുള്ളിൽനിന്നു ലഭിച്ച എഴുത്തുകളുള്ള ലോഹത്തകിടുകൾ മന്ത്രവാദത്തിന് ഉപയോഗിക്കുന്നതാണെന്നു പൊലീസ് പറഞ്ഞു. ഇത്തരം കർമങ്ങൾ ചെയ്യുന്ന ചിലരുടെ സാന്നിധ്യവും കഴിഞ്ഞ ദിവസം ബീച്ചിൽ ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ബീച്ചിൽ നാവിക സേനയുടെ പഴയ കപ്പൽ സ്ഥാപിച്ചതിനു സമീപമാണു ചൊവ്വാഴ്ച രാത്രി പൈപ്പ് ബോംബ് പോലുള്ള വസ്തു കണ്ടെത്തിയത്.17 സെന്റി മീറ്റർ നീളവും മൂന്നു സെന്റിമീറ്റർ വ്യാസവുമുള്ള പെപ്പിന്റെ ഇരുവശവും അടച്ച നിലയിലായിരുന്നു. സ്കാനർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ പൈപ്പിനുള്ളിൽ ലോഹസാന്നിധ്യം കണ്ടെത്തിയതോടെയാണ് പൈപ്പ് ബോംബ് ആണെന്ന സംശയമായത്.കൊച്ചിയിൽ നിന്നു ബോംബ് സ്ക്വാഡ് എത്തി. മണൽച്ചാക്കുകൾ കൊണ്ട് സുരക്ഷിത മറയൊരുക്കി, പൈപ്പിൽ ഡിറ്റണേറ്റർ ഘടിപ്പിച്ചു ലഘു സ്ഫോടനം നടത്തി.
ഡിറ്റണേറ്റർ പൊട്ടിയതല്ലാതെ പൈപ്പ് പോലും പൊട്ടിയില്ല. പൈപ്പിനുള്ളിൽ സ്ഫോടകവസ്തു ഇല്ലെന്നു വ്യക്തമായതോടെ നടത്തിയ പരിശോധനയിലാണ് കൂടോത്രമാണെന്നു വ്യക്തമായത്. ലോഹത്തകിടുകൾ പരിശോധനയ്ക്കായി എറണാകുളത്തെ റീജനൽ ഫൊറൻസിക് ലാബിലേക്ക് അയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.