ഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിവസമാണ് ധൻതേരസ്. ഈ ദിനത്തില്‍ ചില ഇന്ത്യൻ കുടുംബങ്ങള്‍ സ്വർണം വാങ്ങി സൂക്ഷിക്കുന്ന പതിവുണ്ട്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെ പ്രതീകമായി രാജ്യം
ധൻ തെരേസ്' ആഘോഷിക്കുമ്പോള്‍ കരുതല്‍ ശേഖരം സൂക്ഷിക്കുന്നതിനുള്ള തിരക്കിലാണ് ആർബിഐയും.ഭാരതത്തിന് 855 ടണ്‍ സ്വർണമാണ് കരുതല്‍ശേഖരമായി നിലവില്‍ കൈവശമുള്ളത്. ഇതില്‍ വലിയൊരു വിഭാഗവും സൂക്ഷിച്ചിരുന്നത് യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലായിരുന്നു. ഇതില്‍ നിന്ന് 102 ടണ്‍ സ്വർണം കൂടി ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുകയാണ് ആർബിഐ. ദീപാവലി ആഘോഷത്തിരക്കില്‍ അതീവരഹസ്യമായിട്ടായിരുന്നു റിസർവ് ബാങ്കിന്റെ നീക്കം.
ഒരുകാലത്ത് സ്വർണം പണയം വച്ചിരുന്ന രാജ്യമായിരുന്നുവെങ്കില്‍ ഇന്ന് ടണ്‍ കണക്കിന് സ്വർണം കരുതല്‍ശേഖരമായി കൈവശമുള്ള രാഷ്‌ട്രമാണ് ഇന്ത്യ. മൂന്നാമത്തെ സാമ്ബത്തികശക്തിയായി കുതിക്കാൻ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ അതിനുവേണ്ട എല്ലാ ചുവടുവയ്പ്പുകളും വിവിധ മേഖലകളില്‍ നടക്കുന്നുണ്ട്.
അതിന്റെ ഭാഗമായാണ് ആർബിഐയുടെ നീക്കവും. സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുപ്രകാരം ഇന്ത്യയുടെ 855 ടണ്‍ സ്വർണശേഖരത്തില്‍ 510.5 ടണ്‍ സ്വർണവും ഇപ്പോള്‍ ഇന്ത്യയില്‍ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.
വിദേശരാജ്യങ്ങളിലെ സാഹചര്യം അനുദിനം മാറുന്ന സാഹചര്യത്തിലാണ് ഇംഗ്ലണ്ടിലെ അതീവസുരക്ഷാ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയുടെ സ്വർണം ആഭ്യന്തരമായി കൈവശം വയ്‌ക്കാമെന്ന തീരുമാനം ആർബിഐയും കേന്ദ്രസർക്കാരും സ്വീകരിച്ചത്.
ഭൗമരാഷ്‌ട്ര അനിശ്ചിതത്വങ്ങള്‍ വർദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇന്ത്യയുടെ സ്വത്ത് ഇന്ത്യയില്‍ തന്നെ സൂക്ഷിക്കാനുള്ള നീക്കത്തിന് 2022 സെപ്റ്റംബർ മുതല്‍ ആർബിഐ തുടക്കം കുറിക്കുകയായിരുന്നു.
തുടർന്ന് ആദ്യഘട്ടത്തില്‍ 214 ടണ്‍ സ്വർണം രഹസ്യമായി ഇന്ത്യയിലെത്തിച്ചു. അതീവസുരക്ഷയോടെ പ്രത്യേക വിമാനങ്ങളില്‍ രഹസ്യമായാണ് സ്വർണം എത്തിക്കുക. ഇതിന് പിന്നാലെയാണ് ദീപാവലി വേളയില്‍ 102 ടണ്‍ സ്വർണം കൂടി എത്തിച്ചിരിക്കുന്നത്.
ഭാരതത്തിന്റെ കരുതല്‍ ശേഖരമായ സ്വർണത്തിന്റെ 60 ശതമാനവും നിലവില്‍ ഇന്ത്യയിലുണ്ട്. ശേഷിക്കുന്ന 324.01 ടണ്‍ സ്വർണം ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറില്‍ സുരക്ഷിതമാണ്. 1697 കാലഘട്ടം മുതല്‍ വിവിധരാജ്യങ്ങളുടെ സ്വർണശേഖരം സൂക്ഷിക്കുന്ന സുരക്ഷിതകേന്ദ്രമാണ് ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.