'സ്നേഹം' കൊണ്ട് ലോകം ജയിച്ച രാജാവിന്‍റെ ജന്മദിനം ''

കൊച്ചി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ജന്മദിനത്തിൽ ഓർമ്മക്കുറിപ്പുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. 'സ്നേഹം' കൊണ്ട് ലോകം ജയിച്ച രാജാവിന്‍റെ ജന്മദിനമാണിന്ന് പറഞ്ഞുകൊണ്ടാണ് സുധാകരന്‍റെ കുറിപ്പ്. 1943 ഒക്ടോബർ 31ന് കോട്ടയത്തെ കുമരകത്തായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനനം.

വിയോഗ ശേഷം അദ്ദേഹത്തെ ഓർക്കാതെ കടന്നുപോയ ഒരു ദിവസം പോലും മലയാളത്തിന് ഉണ്ടായി കാണില്ല എന്ന് ഞങ്ങൾക്കുറപ്പാണ്. ഓരോ ദിവസത്തെയും പിണറായി വിജയന്‍റെ നാരാധമ ഭരണം, നഷ്ടപ്പെട്ടതിന്‍റെ വില എത്രത്തോളം ഉണ്ടെന്ന് കേരളത്തിന്‌ മനസിലാക്കി തരുന്നുന്നുണ്ട്. ഇന്നും ആ കബറിടം സന്ദർശിക്കാൻ എത്തുന്ന പാവപ്പെട്ട മനുഷ്യരുടെ പുതുപ്പള്ളി പുണ്യാളൻ അയാൾ തന്നെയാണ്.

'സ്നേഹം' എന്ന ഒരേയൊരു ആയുധം കൊണ്ട് കോടാനുകോടി മനുഷ്യ മനസ്സുകൾ കീഴടക്കിയ ഞങ്ങളുടെ കുഞ്ഞൂഞ്ഞിന്‍റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമെന്ന് കണ്ണൂർ എംപി കൂടിയായ കെ സുധാകരൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളെല്ലാം ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ഓർമ്മകൾ പങ്കുവെച്ചിട്ടുണ്ട്.ഇദ്ദേഹം യഥാർത്ഥത്തിൽ നീതിമാനായിരുന്നു എന്നാണ് ഡീൻ കുര്യാക്കോസിന്‍റെ വാക്കുകൾ. ഒക്ടോബർ 31 ഉമ്മൻ ചാണ്ടി സാറിന്‍റെന്റെ എൺപത്തി ഒന്നാം ജന്മദിനം.

സാറിന്‍റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമമെന്നും ഇടുക്കി എംപി കുറിച്ചു.അണയാത്ത പൊൻവിളക്കെന്നാണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന്‍റെ വാക്കുകൾ. 'ഒക്ടോബർ 31സ്നേഹം കൊണ്ട് ലോകം ജയിച്ച പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിന്‍റെ81-ാം ജന്മദിനം' എന്നും ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഉമ തോമസ് പറഞ്ഞു.1967ൽ കെഎസ്‍‍യു സംസ്ഥാന പ്രസിഡന്‍റാ ഉമ്മൻ ചാണ്ടി 1970ൽ പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിൽ എത്തി.


മരണം വരെയും പുതുപ്പള്ളി എംഎൽഎയായിരുന്നു അദ്ദേഹം. ഇതിനിടെ രണ്ടുതവണ കേരളത്തിന്‍റെ മുഖ്യമന്ത്രിയുമായി.പുതുപ്പള്ളി കരോട്ട വള്ളക്കാലിൽ കെ ഓ ചാണ്ടിയാണ് ഉമ്മൻ ചാണ്ടിയുടെ പിതാവ്. മാതാവ് ബേബി. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഹൈസ്കൂള്‍, കോട്ടയം സിഎംഎസ് കോളേജ്, ചങ്ങനാശ്ശേരി എസ് ബി കോളേജ് എന്നിവിടങ്ങളിൽ പഠനം പൂര്‍ത്തിയാക്കിയ ഉമ്മൻ ചാണ്ടി എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടിയിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !