ഭരണങ്ങാനം: ചെറുപുഷ്‌പം മിഷൻലീഗിൻ്റെ ആദ്യകാല ഡയറക്‌ടറും ഡി.എസ്.റ്റി., എം.എസ്.റ്റി. സഭകളുടെ സ്ഥാപകരിൽ ഒരാളുമായ ഫാ. അബ്രഹാം ഈറ്റയ്ക്കക്കുന്നേലിൻ്റെ 50-ാം ചരമവാർഷിക അനുസ്‌മരണ സമ്മേളനം നവംബർ 2 ശനിയാഴ്‌ച രാവിലെ ഭരണങ്ങാനം സെൻ്റ് മേരീസ് ഫൊറോന ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഈറ്റയ്ക്കക്കുന്നേൽ കുടുംബയോഗം പ്രസിഡൻ്റ് പ്രമോദ് ഫിലിപ്പ്, ട്രഷറർ ജോർജ് സെബാസ്റ്റ്യൻ എന്നിവർ പാലാ മീഡിയാ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ അനേകം വൈദികർക്കും സന്യസ്‌തർക്കും മാർഗ്ഗദീപമായ ഫാ. അബ്രഹാം ഈറ്റയ്ക്കക്കുന്നേലിന്റെ അനുസ്‌മരണസമ്മേളനം സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൽ മാർ ജോർജ്ജ് ആലഞ്ചേരി നിർവ്വഹിക്കും.കുടുംബയോഗം പ്രസിഡന്റ്റ് പ്രമോദ് ഈറ്റയ്ക്കക്കുന്നേൽ അദ്ധ്യക്ഷതവഹിക്കുന്ന യോഗത്തിൽ പാലാ രൂപതാ ബിഷപ്പ് മാർ ജോസ്‌ഫ് കല്ലറങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തും. റ്റി.ജെ. ജോസഫ് തോട്ടകര രചിച്ച 'സീറോ മലബാർസഭ ആഗോളസഭയ്ക്ക് നൽകിയ പൊൻമുത്ത്' എന്ന അനുസ്‌മരണപുസ്‌തകത്തിൻ്റെ പ്രകാശനം കർദ്ദിനാൾ നടത്തും.ഫാ. അബ്രഹാം ഈറ്റയ്ക്കക്കുന്നേൽ മെമ്മോറിയൽ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. ഗവ. ചീഫ് വിപ്പ് ഡോ. എം. ജയരാജ്, ജോസ് കെ. മാണി എം.പി., അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., മോൺസിഞ്ഞോർ ഡോ. ജോസഫ് മലേപ്പറമ്പിൽ, ഫാ. സക്കറിയ അട്ടപ്പാട്ട്, ഫാ. സിറിൾ തയ്യിൽ, ജോസ് മാത്യു, ഡോ. നോയൽ മാത്യൂസ്, ഡോ. രാജേഷ് ബേബി, ജോർജ്ജ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.