ഡല്‍ഹി: പതിവില്‍ നിന്ന് വ്യത്യസ്തമായ ചിത്രവുമായാണ് ഇത്തവണ രാഹുലിന്‍റെ സമൂഹ മാധ്യമ പോസ്റ്റ്. ഡല്‍ഹിയിലെ ഉത്തം നഗറിലെ ബാർബർ ഷോപില്‍ നിന്നുള്ളതാണ് അത്.
താടി വെട്ടുന്ന ബാർബറോട് കസേരയില്‍ ഇരുന്ന് ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും അദ്ദേഹം പറയുന്നത് സശ്രദ്ധം കേള്‍ക്കുന്നതുമാണ് ദൃശ്യങ്ങളില്‍. അവസാനം കടയിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുമെന്ന ഉറപ്പില്‍ ബാർബർ അജിത്തിനെ ആലിംഗനം ചെയ്ത ശേഷം രാഹുല്‍ വാഹനത്തില്‍ കയറിപ്പോവുന്നതും കണാം.അജിത്തിന് കടയിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ലഭ്യമാക്കാൻ രാഹുല്‍ ഗാന്ധി ഏർപ്പാടും ചെയ്തു. ബാർബർ ഷോപ്പ് സന്ദർശിച്ചതിന്‍റെ വിഡിയോ അദ്ദേഹം 'എക്‌സി'ലാണ് പങ്കുവെച്ചത്. വിഡിയോയില്‍ അജിത് രാഹുല്‍ ഗാന്ധിക്ക് നന്ദിയും പറയുന്നുണ്ട്.
ഇന്ത്യയിലെ എല്ലാ ദരിദ്രരുടെയും ഇടത്തരക്കാരുടെയും മുഖത്തെ പുഞ്ചിരി തിരികെ കൊണ്ടുവരുമെന്നതാണ് അവർക്ക് താൻ നല്‍കുന്ന വാഗ്ദാനമെന്ന് പോസ്റ്റില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.
കുറഞ്ഞ വരുമാനവും പണപ്പെരുപ്പവും കഠിനാധ്വാനികളായ പാവപ്പെട്ടവരുടെ സ്വപ്നങ്ങള്‍ കവർന്നെടുത്തിരിക്കുകയാണെന്നും സമ്ബാദ്യം വീട്ടിലേക്കുതന്നെ കൊണ്ടുപോകാൻ അനുവദിക്കുന്ന പുതിയ പദ്ധതികള്‍ ആവശ്യമാണെന്നും രാഹുല്‍ പറഞ്ഞു.
തന്‍റെ 'കന്യാകുമാരി-കാശ്മീർ ഭാരത് ജോഡോ യാത്ര'യിലും മണിപ്പൂരില്‍നിന്ന് മുംബൈയിലേക്കുള്ള 'ഭാരത് ജോഡോ ന്യായ് യാത്ര'യിലും മെക്കാനിക്കുകളും ചെരുപ്പ് തൊഴിലാളികളും ബസ് ഡ്രൈവർമാരും അടക്കമുള്ള തൊഴിലാളി വിഭാഗങ്ങളുമായി രാഹുല്‍ സംവദിച്ചിരുന്നു.
തന്‍റെ ഇടപെടലുകളുടെ വിഡിയോകള്‍ പോസ്റ്റ് ചെയ്യുകയും അതിലൂടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ദുരവസ്ഥ ഉയർത്തിക്കാട്ടുന്നതും അദ്ദേഹം പതിവാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.