ചെന്നൈ: ബൈക്കപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചതിന് പിന്നാലെ ജീവനൊടുക്കി ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്ത്
മധുരാന്തകം സ്വദേശി സബ്രീന(21)യാണ് അപകടത്തില്‍ മരിച്ചത്. ബൈക്ക് ഓടിച്ച യോഗേശ്വരൻ (20) ആണ് ജീവനൊടുക്കിയത്. ഇരുവരും മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥികളാണ്.ഇരുവരും യോഗേശ്വരൻറെ ബൈക്കില്‍ മാമല്ലപുരത്തേക്ക് പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൂഞ്ചേരി ജങ്ഷനില്‍ വെച്ച് പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻറെ ബസ് ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ സബ്രീനയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റ് രക്തം വാർന്നു. ഇവർ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത യോഗേശ്വരൻ ആശുപത്രിയില്‍ നിന്ന് ഓടി പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു.
ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചെങ്കല്‍പേട്ട് ജില്ലാ പൊലീസ് രണ്ട് വ്യത്യസ്ത കേസുകള്‍ രജിസ്റ്റർ ചെയ്യുകയും രണ്ട് ബസുകളുടെയും ഡ്രൈവർമാരായ പരമശിവൻ, അറുമുഖം എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.