നാഗ്പൂർ: പുതിയ പദ്ധതികളുമായി അതിവേഗം കുതിക്കുകയാണ് രാജ്യം. അടിസ്ഥാന മേഖലകളുടെ വളർച്ചയ്ക്ക് മുന്തിയ പരിഗണനയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. അത്തരമൊരു വൻ പദ്ധതി ജനങ്ങൾക്കായി തുറന്നുനൽകി. ഏഷ്യയിലെ ഏറ്റവും നീളമേറിയ ഡബിൾ ഡെക്കർ മേൽപ്പാലം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ശനിയാഴ്ച നാഗ്പുരിൽ ഉദ്ഘാടനം ചെയ്തു.
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ മേൽപ്പാലം സഹായിക്കുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. എൽഐസി ചൗക്കിൽ നിന്ന് ഓട്ടോമോട്ടീവ് ചൗക്കിലേക്കുള്ള 5.67 കിലോമീറ്റർ ദൈർഘ്യത്തിലാണ് മേൽപ്പാലം നിർമിച്ചിരിക്കുന്നത്. ഒരേസ്ഥലത്ത് നാല് വ്യത്യസ്ത ഗതാഗത സംവിധാനങ്ങളാണ് നിർമിച്ചിരിക്കുന്നത്. ഏറ്റവും മുകളിലായി മെട്രോ ലൈനും അതിന് താഴെ ഫ്ലൈ ഓവർ, അതിന് താഴെ റെയിൽവേ ട്രാക്ക്, അടിത്തട്ടിൽ ഒരൊറ്റ സ്ഥലത്ത് റോഡ് എന്നീ രീതിയിലാണ് പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്.
573 കോടി രൂപ ചെലവഴിച്ച് മഹാ മെട്രോയും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (NHAI) ചേർന്നാണ് പദ്ധതി പൂർത്തിയാക്കിയത്. എൽഐസി സ്‌ക്വയർ മുതൽ ഓട്ടോമോട്ടീവ് സ്‌ക്വയർ വരെയുള്ള 5.6 കിലോമീറ്ററിലാണ് പദ്ധതി. ഇതോടെ നാഗ്പൂരിലെ 3.14 കിലോമീറ്റർ ദൈർഘ്യമുള്ള വാർധ റോഡ് മേൽപ്പാലത്തിൻ്റെ റെക്കോഡ് മറികടന്നു.
ഗദ്ദിഗോദം ചൗക്ക്, കഡ്ബി ചൗക്ക്, ഇൻഡോറ ചൗക്ക്, നാരി റോഡ്, ഓട്ടോമോട്ടീവ് ചൗക്ക് എന്നിവടങ്ങളിലായി മേൽപ്പാലത്തിൽ അഞ്ച് മെട്രോ സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. 1650 ടൺ ശേഷിയുള്ള ഉരുക്കുപാലം ഗദ്ദിഗോദം ഗുരുദ്വാരയ്ക്ക് സമീപം നിർമിച്ചിട്ടുണ്ട്. നാല് തലത്തിലുള്ള ഗതാഗത സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെ ഘടനയാണിത്. മേൽപ്പാലം കാംതി റൂട്ടിലെ കനത്ത ഗതാഗതക്കുരുക്കിന് ആശ്വാസം നൽകും.
ഈ പാത കമ്മതിയിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് ഉപയോഗിക്കാനാകും. സമയത്തിനൊപ്പം ഇന്ധന ലാഭവും സമ്മാനിക്കും. പദ്ധതിയുടെ പ്രാരംഭഘട്ടം മുതൽ നിരവധി പ്രതിസന്ധികൾ നേരിട്ട ശേഷമാണ് 5.67 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം നിർമാണം ആരംഭിച്ച് ഏഴ് വർഷത്തിന് ശേഷം പൂർത്തിയായത്. കൊവിഡ് നിയന്ത്രണങ്ങൾ നേരിട്ടതും ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണം പദ്ധതി മൂന്ന് വർഷത്തോളം നിർത്തിവച്ചിരുന്നു.
ഉദ്ഘാടന ചടങ്ങിൽ എംഎൽഎമാരായ കൃഷ്ണ ഖോപ്‌ഡെ, വികാസ് കുംഭാരെ, മോഹൻ മേറ്റ്, മുൻ മന്ത്രി സുലേഖ കുംഭാരെ, ജില്ലാ കളക്ടർ ഡോ. വിപിൻ ഇടങ്കർ, മുനിസിപ്പൽ കലക്ടർ ഡോ. കമ്മീഷണർ ഡോ. അഭിജിത് ചൗധരി, ബിജെപി സിറ്റി പ്രസിഡൻ്റ് ജിതേന്ദ്ര കുക്‌ഡെ, മുൻ എംഎൽഎ സുധാകർ ദേശ്മുഖ്. പ്രോജക്ട് ഡയറക്ടർ ശ്രീ ത്യാഗി, സ്ട്രാറ്റജിക് പ്ലാനിങ് ഡയറക്ടർ അനിൽകുമാർ കൊക്കാട്ടെ എന്നിവരുൾപ്പെടെ മഹാമെട്രോയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.