ലഖ്നൗ: കാമുകന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. 12 വര്‍ഷമായി ബ്ലാക്മെയില്‍ ചെയ്യുകയാണെന്ന് ആരോപിച്ചാണ് യുവതി കാമുകന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്.
ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. വര്‍ഷ എന്ന യുവതി വിവാഹിതയായിട്ടും കഴിഞ്ഞ 12 വര്‍ഷമായി കാമുകനുമായി ബന്ധം തുടരുകയായിരുന്നു.ഒരു റസ്റ്റോറന്റിലേയ്ക്ക് കാമുകനെ വിളിച്ചു വരുത്തിയാണ് ആസിഡ് കുപ്പി മുഖത്തേയ്ക്ക് എറിഞ്ഞത്. കാമുകന് വിവേകിന് ഗുരുതരമായി പൊള്ളലേറ്റു. വര്‍ഷയ്ക്കും റെസ്റ്റോറന്റ് ജീവനക്കാരനും പൊള്ളലേറ്റു.
ആക്രമണത്തെത്തുടര്‍ന്ന് വിവേക് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സമീപത്തെ ആശുപത്രികളിലൊന്നിലും ഇയാള്‍ ചികിത്സ തേടിയതായി അറിവില്ല. വിവാഹമോചിതയായ യുവതി ഏറെക്കാലമായി വിവേകുമായി ബന്ധം സ്ഥാപിച്ച് വരികയായിരുന്നു.
കഴിഞ്ഞ 12 വർഷമായി പലകാര്യങ്ങളും പറഞ്ഞൊഴിഞ്ഞ് വിവേക് വിവാഹം നീട്ടിക്കൊണ്ടിരിക്കുകയായിരുന്നു. താൻ പറ്റിക്കപ്പെടുകയാണെന്ന് കണക്കുകൂട്ടിയ യുവതി, ഒരുമിച്ച് പുറത്ത് നിന്നും ഭക്ഷണം കഴിക്കാമെന്നും ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും പറഞ്ഞ് യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു.
ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം.ആദ്യം എത്തിയത് വര്‍ഷയാണ്. തുടര്‍ന്ന് കാമുകന് എത്തി. റെസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബൈക്കും ഫോണ്‍ നമ്പറും ഉപയോഗിച്ച് വിവേകിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. സംഭവത്തില്‍ ഇരുവരേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.