ബംഗളൂരു: 5,8, 9 ക്ലാസുകളില്‍ ബോര്‍ഡ് പരീക്ഷ നടത്തേണ്ടതില്ലെന്ന് കർണാടക. സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതായി സ്കൂള്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി മധു ബംഗാരപ്പ വെളളിയാഴ്ച അറിയിച്ചു.
കര്‍ണാടക സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ ആണ് പരീക്ഷ ഇല്ലാത്തത്.പരീക്ഷ സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന് സുപ്രീം കോടതി നല്കിയ നിര്‍ദേശം അനുസരിച്ചാണ് സംസ്ഥാനത്തിന്റെ തീരുമാനം. ബോര്‍ഡ് പരീക്ഷകള്‍ക്ക് പകരമായി 5,8, 9 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സമ്മേറ്റീവ് അസ്സെസ്മെന്റ്-2 (SA-2) ഉം ക്ലാസ് 11 ലെ വിദ്യാര്‍ഥികള്‍ക്കായി വാര്‍ഷിക പരീക്ഷയും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
5,8,9 ക്ലാസുകളില്‍ ബോര്‍ഡ് പരീക്ഷ നടത്തേണ്ട എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതായും നിര്‍ദേശം മുഖവിലയ്ക്കെടുത്ത് ഈ ക്ലാസുകള്‍ക്കായി നടത്തിയ പരീക്ഷയുടെ ഫലം തടഞ്ഞുവെച്ചതായും ബോര്‍ഡ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചതായും ഇതുസംബന്ധിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതായും മധു ബംഗാരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു.
കർണാടക ഹൈക്കോടതിയുടെ മാർച്ച് 22ലെ വിധിക്കെതിരെ ഓർഗനൈസേഷൻ ഫോർ അണ് എയ്ഡഡ് അംഗീകൃത സ്കൂളുകള്‍ സമർപ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ബേല എം ത്രിവേദിയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.