പേരാമ്പ്ര: കുഴഞ്ഞ് വീണ രോഗിയുമായി കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസ്സ് പേരാമ്പ്ര സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചു.കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ഓടുന്ന കെഎല്‍ 56 എന്‍ 5229 അദ്നാന് ബസ്സാണ് ഇന്ന് ഉച്ചക്ക് 1.25 തോടെ ആശുപത്രിയില്‍ രോഗിയുമായി എത്തിയത്.
കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് പേരാമ്ബ്ര ബസ് സ്റ്റാന്റ് എത്തിയപ്പോള്‍ ബസില്‍ വെച്ച് അപസ്മാരം ഉണ്ടാവുകയായിരുന്നു.തുടര്‍ന്ന് ബസ് ഡ്രൈവര്‍ ആദിസുരേഷ് ബസ് നേരെ പേരാമ്പ്ര സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഒരു ആബുലന്‍സ് കണക്കെ ബസ് ആശുപത്രി മുറ്റത്തേക്ക് കുതിച്ചെത്തുന്നത് കണ്ട് ആശുപത്രി ജീവനക്കാരും രോഗികളും അത്ഭുതപ്പെട്ടു.
ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ആശുപത്രിയില്‍ എത്തി. ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ കോഴിക്കോട് സ്വദേശിയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.