ആവേശജ്വലമായ ദ്രോഗടയുടെ ഓണാഘോഷ ഐശ്വര്യത്തിൽ, നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മേളപെരുക്കത്തിന്റെയ് അകമ്പടിയോടെ TILEX Presents പൂരം 2025 ന്റെ ലോഗോ പ്രകാശനം നടന്നു.
2025 ജൂൺ മാസം 28 ന് നടക്കുന്ന ദ്രോഗടയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ മെഗാഉത്സവത്തിനാണ് കഴിഞ്ഞ ശനിയാഴ്ച കൊടിയേറിയത്. തുള്ളിയാലൻ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ലൗത്ത് കൗണ്ടി കൌൺസിൽ ചെയർപേഴ്സൺ Kevin Callan, ദ്രോഗട മേയർ Paddy McQuillanഎന്നിവർ ചേർന്ന് നിറഞ്ഞ ഹർഷാരവത്തോടെ Tilex പൂരം 2025 പോസ്റ്റർ പ്രകാശനം നടത്തി.
TD. Ged Nash, ദ്രോഗട സിറ്റി കൗൺസിലർമാരായ Declan Power, Michelle Hall, Ejiro O'Hare Stratton, ലൂർദ് ഹോസ്പിറ്റൽ ഡയറക്ടർ Adrian Cleary, Tilex ഡയറക്ടർ സിജോ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ദ്രോഗട Indian അസോസിയേഷനും (DMA)റോയൽ ക്ലബ് ദ്രോഗടയും സായുക്തമായി സംഘടിപ്പിക്കുന്ന ഈ മെഗാ ഇവന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നും നൂറിൽ അധികം കലാകാരന്മാർ അവധരിപ്പിക്കുന്ന വിവിധ സാംസ്കാരിക കലാരൂപങ്ങളും, കാർണിവൽ, പാചക മത്സരങ്ങൾ , ഫുഡ് കൌണ്ടറുകൾ, ഫാമിലി മത്സരങ്ങൾ എന്നിവ അന്നേ ദിവസം ഉണ്ടായിരിക്കും.
രാവിലെ 9.00 മണിക്ക് ആരംഭിക്കുന്ന പൂരം 2025 ൽ പ്രവേശനം സൗജന്യം ആയിരിക്കും എന്ന് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.