കർണാടക: പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ കര്‍ണാടകയിലെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടൂന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
അഗുംബെയിലാണ് സംഭവം. വീടിന്റെ കിടപ്പുമുറിയില്‍ മേല്‍ത്തട്ടിലെ പെട്ടിക്കുള്ളില്‍ മറഞ്ഞിരുന്ന 9 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെയാണ് പിടികൂടിയത്. അഗുംബെ റെയിന്‍ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷനിലെ അംഗങ്ങളാണ് പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥലത്ത് തുറന്നുവിട്ടത്.പാമ്പിനെ കണ്ട് വീട്ടുകാരാണ് പാമ്പ് പിടിത്ത വിദഗ്ധരെ വിവരം അറിയിച്ചത്. തുടര്‍ന്ന് മുറി മുഴുവന്‍ പരിശോധിച്ചപ്പോഴാണ് പെട്ടിക്കുള്ളില്‍ രാജവെമ്പാല മറഞ്ഞിരിക്കുന്നത് കണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.