ഓസ്ട്രേലിയൻ മന്ത്രിസഭയിൽ മലയാളിയും. പാലാ മൂന്നിലവ് സ്വദേശി ജിൻസൺ ചാൾസ് ആണ് ഓസ്ട്രേലിയയിൽ മന്ത്രിയായത്. ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച എട്ടംഗ മന്ത്രിസഭയിലാണ് ജിൻസൺ ഇടം നേടിയത്. കായികം, കല, യുവജനം, വയോജനം തുടങ്ങി പ്രധാനപ്പെട്ട ഏഴോളം വകുപ്പുകളാണ് ജിൻസൺ കൈകാര്യം ചെയ്യുക. ഓസ്ട്രേലിയൻ മന്ത്രിസഭയിൽ ആദ്യമായി ഇടം നേടുന്ന ഇന്ത്യക്കാരനാണ് ജിൻസൺ.
ആന്റോ ആന്റണി എം പിയുടെ സഹോദര പുത്രനായ ജിൻസൺ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥി ആയാണ് മത്സരിച്ചത്. നഴ്സിംഗ് മേഖലയിലെ ജോലിക്കായി 2011 ൽ ആണ് ജിൻസൺ ഓസ്ട്രേലിയയിൽ എത്തിയത്. പിന്നീട് ജിൻസൺ നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് മെന്റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ച്ചററായും സേവനം അനുഷ്ഠിക്കുന്നു.
പ്രവാസി മലയാളികൾക്കായി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ രാജഗിരി ഹോസ്പിറ്റലുമായി ചേർന്ന് നടപ്പാക്കുന്ന ഫാമിലി കണക്റ്റ് പദ്ധതിയുടെ ഓസ്ട്രേലിയയിലെ നാഷണൽ കോർഡിനേറ്റർ ആണ് ജിൻസൺ ആന്റോ ചാൾസ്.
കഴിഞ്ഞ എട്ട് വർഷമായി ലേബർ പാർട്ടി പ്രതിനിധിയും ലേബർ മന്ത്രിസഭയിലെ മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കെയ്റ്റ് വെർഡൻ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ലിബറൽ പാർട്ടി പ്രതിനിധിയായി മത്സരിച്ച് ജിൻസൺ തിരിച്ച് പിടിച്ചത്. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററി(എൻടി) തിരഞ്ഞെടുപ്പിൽ സാന്‍ഡേഴ്സണ്‍ മണ്ഡലത്തില്‍ നിന്നാണ് ജിൻസൻ ജനവിധി തേടിയത്. കൺട്രി ലിബറൽ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് ജിന്‍സൺ വിജയിച്ചത്. ജിൻസന്റെ പാർട്ടി നേർത്തേൺ ടെറിറ്ററി ലെജിസ്ലേറ്റീവ് അസംബ്ലിയിലെ 25 സീറ്റിൽ 17 സീറ്റും വിജയിച്ചിരുന്നു ഓസ്ട്രേലിയയിലെ മറ്റുചില സംസ്ഥാനങ്ങളിൽ മലയാളികൾ മൽസരിച്ചിരുന്നെങ്കിലും ജിൻസൺ ചാൾസ് മാത്രമാണ് വിജയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.