തിരുവനന്തപുരം :അറ്റകുറ്റപ്പണിയുടെയും നിർമാണങ്ങളുടെയും പേരിൽ ദിവസങ്ങളോളം ശുദ്ധജലം മുടങ്ങുന്നത് തലസ്ഥാന നഗരത്തിൽ പതിവാണ്.
ജലഅതോറിറ്റി വക വെള്ളത്തെ മാത്രം ആശ്രയിക്കുന്ന വീട്ടുകാർക്ക് പ്രാഥമിക ആവശ്യങ്ങൾക്കു പോലും വെള്ളമില്ലാത്ത സ്ഥിതി. ഹോട്ടലുകൾ, ഹോസ്റ്റലുകൾ, വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം താളംതെറ്റി.റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ് ലൈൻ മാറ്റുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. വ്യാഴം രാവിലെ മുതൽ കോർപറേഷനിലെ 45 വാർഡുകളിലേക്ക് വെള്ളമെത്തുന്നില്ല.
ഉപഭോക്താക്കൾ മുൻകരുതൽ സ്വീകരിക്കണമെന്ന അറിയിപ്പ് അല്ലാതെ ടാങ്കറിൽ ആവശ്യത്തിന് വെള്ളം എത്തിക്കാനോ വെള്ളം മുടങ്ങാതിരിക്കാൻ സജ്ജീകരണങ്ങൾ ഒരുക്കാനോ ജല അതോറിറ്റി തയാറായിരുന്നില്ല.
കഴിഞ്ഞ 5 ദിവസമായി തിരുവനന്തപുരം നിവാസികളെ വലയ്ക്കുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം സർക്കാരിന്റെ അനാസ്ഥയും ജനങ്ങളോടുള്ള ഉത്തരവാദിത്തമില്ലായ്മയുമാണ് എന്ന് കെ.മുരളീധരൻ.
വിലകൂടിയ കുപ്പിവെള്ളമോ മലിനമായ സ്രോതസ്സുകളോ ആശ്രയിക്കാൻ ജനങ്ങൾ നിർബന്ധിതരാകുന്ന അവസ്ഥ പരിതാപകരമാണെന്നും അദേഹം ചൂണ്ടിക്കാട്ടി.
നാലു ദിവസത്തിലധികമായി നഗരത്തിൽ ശുദ്ധജലം കിട്ടാതിരുന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് ഭരണസംവിധാനത്തിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് വി.എസ്.ശിവകുമാർ പറഞ്ഞു.
തലസ്ഥാനവാസികളുടെ ഓർയിൽ ഇത്തരമൊരു സാഹചര്യം ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.