ഏറ്റുമാനൂർ : മോഷണക്കേസ് ഒഴിവാക്കുന്നതിനും ജാമ്യം ലഭിക്കുന്നതിനുമായി പ്രതിയുടെ ഭാര്യയെ ഭയപ്പെടുത്തി 1,79,000 രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഏറ്റുമാനൂർ മാടപ്പാട് ഭാഗത്ത് കണ്ണപുരയ്ക്കൽ വീട്ടിൽ സ്വദേശിയായ സന്തോഷ് (52) ആണ് ഏറ്റുമാനൂർ പോലീസ് പിടിയിലായത്. കഴിഞ്ഞമാസം ഏറ്റുമാനൂരിൽ വർക്ക് ഷോപ്പ്, വീട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ബാറ്ററിയും, സ്‌കൂട്ടറും മോഷണം പോയ കേസിൽ അയർക്കുന്നം സ്വദേശികളായ യുവാക്കൾ, മോഷണ വസ്തുക്കളും പിടിച്ചെടുത്ത ആക്രിക്കാരനായ അതിരമ്പുഴ സ്വദേശിയെ ഏറ്റുമാനൂർ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു.
ഇതിനുശേഷം ആക്രി കടക്കാരൻ്റെ വീട്ടിൽ സന്തോഷ് എത്തുകയും ഇയാളെ ജയിലിൽ നിന്ന് ഇറക്കുകയും ഇല്ലെങ്കിൽ ഏറ്റുമാനൂർ, കടുത്തുരുത്തി എന്നീ സ്റ്റേഷനുകൾക്ക് കീഴിൽ കൂടുതൽ മോഷണക്കേസ് വരുമെന്ന് ഭീഷണിപ്പെടുത്തി ഇത് ഒഴിവാക്കാൻ ഏറ്റുമാനൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ, എസ്.ഐക്കും ,സി.ഐക്കും പണം നൽകണമെന്ന് പറഞ്ഞ് ഇവരിൽ നിന്ന് പലതവണയായി 1,79,000 രൂപ തട്ടിയെടുത്തു.
ഇയാൾ വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെടുകയും സന്തോഷിനെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ അൻസൽ എ.എസിൻ്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.