അയർലണ്ട്: കോട്ടയം സ്വദേശിയും അയർലണ്ട് മലയാളിയുമായ യുവാവിന്റെ വീട്ടിൽ വൻ മോഷണം.
വർഷങ്ങളായി അയർണ്ടിലെ ഫിംഗളസ് ഏരിയയിൽ കുടുംബമായി താമസിക്കുന്ന യുവാവിന്റെ രണ്ട് ടൊയോട്ട വാഹനങ്ങളും സ്വർണ്ണാഭരണങ്ങളും മോഷ്ടിക്കപ്പെട്ടു.ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ചിലവഴിച്ചതിന് ശേഷം മൂന്നാം നിലയിലേക്ക് ഉറങ്ങുന്നതിനായി പോയ ശേഷമാണ് വീടിന്റെ പിൻ വാതിൽ കുത്തിത്തുറന്ന് മോഷ്ടാക്കൾ അകത്തു കയറിയത്.
ഒന്നും രണ്ടും നിലകളിൽ അഴിഞ്ഞാട്ടം നടത്തിയ മോഷ്ടാക്കൾ വിലപിടിപ്പുള്ള പലതും കൊണ്ടുപോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പുലർച്ചെയാണ് മോഷണം നടന്ന വിവരം കുടുംബാംഗങ്ങൾ അറിയുന്നത്.
വർഷങ്ങളായി അയർലണ്ടിൽ ടാക്സി സർവീസ് നടത്തുന്ന യുവാവിന്റെ വീട്ടിൽ നടന്ന മോഷണം അയർലണ്ടിലെ മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
അലാം അടക്കമുള്ള ഉപകരണങ്ങൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കൾ അതൊക്കെ തകർത്ത നിലയിൽ ആയിരുന്നു.. ചുറ്റും മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന ഏരിയയില്‍ ഇതാണ് സ്ഥിതി.
അയർലണ്ടിലെ ഒറ്റപ്പെട്ട ഏരിയകളിൽ താമസിക്കുന്ന കുടുംബങ്ങൾ സംഭവത്തെ തുടർന്ന് കൂടുതൽ സുരക്ഷിത മാർഗങ്ങളും സാങ്കേതിക വിദ്യയും തേടാൻ ഒരുങ്ങുകയാണ്.
ഏതാനും നാളുകൾക്ക് മുൻപ് പാലാ സ്വദേശിയും വർഷങ്ങളായി അയർലണ്ടിൽ കുടുംബത്തോടൊപ്പം താമസക്കാരനുമായ യുവാവിന്റെ വീട്ടിൽ അർദ്ധരാത്രിയിൽ ലഹരിക്കടിമകളായ ചിലർ എത്തിയിരുന്നെങ്കിലും പാലാക്കാരന്റെ തടിമിടുക്കിന് മുൻപിൽ, വന്നവർ മറുവാക്ക് മിണ്ടാതെ കടന്നു പോകുകയായിരുന്നു.
മലയാളികളുടെ വീടുകൾ മാത്രം ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം പ്രവർത്തികളിൽ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് കുടുംബമായി താമസിക്കുന്നവർ..
സംഭവത്തെ തുടന്ന് സ്ഥലത്തെത്തിയ ഗാർഡ ഉദ്യോഗസ്ഥർ സിസി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം മോഷ്ടാക്കളെ ഉടൻ പിടികൂടുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.