അർജുൻ ഓടിച്ച ലോറിയുടെ ഓണർ മനാഫ് ൻ്റെ ഇന്ന് മീഡിയ കളുടെ മുന്നിൽ പറഞ്ഞ വാക്കുകൾ - " അർജുന് ഒരു വിശ്വാസം ഉണ്ടായിരുന്നു വണ്ടിയുമായി ജോലിക്ക് പോകുന്ന എനിക്ക് എന്തേലും ഒരു പ്രശ്നം ഉണ്ടായാൽ മനാഫ് എന്ന് പറഞ്ഞ എൻ്റെ മുതലാളി എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ഒപ്പം ഉണ്ടാകും എന്ന്.
ഈ അപകടം നടന്നത് അറിഞ്ഞ് ശേഷം ഇന്ന് വരെ എങ്ങനെയും അർജുനെ നദിക്ക് ഉള്ളിൽ നിന്നും പുറത്തെത്തിക്കണം, വീട്ട് കാർ ആഗ്രഹിച്ച പോലെ അർജുൻ ഇട്ട ഒരു ഷർട്ട് എൻ്റെ ഭാഗം എങ്കിലും വീട്ട് കാർക്ക് കർമ്മം ചെയ്യാൻ കൊടുക്കണം എന്നുള്ള ദൃഢ നിശ്ചയത്തിന് ഇന്ന് പരിസമാപ്തി ആയിരിക്കുകയാണ്. അർജുൻ ഓടിച്ച ലോറിയുടെ ക്യാബിൻ ഭാഗവും അതിനുള്ളിൽ നിന്നുള്ള അർജുൻ്റെ ഭൗതിക ശരീരത്തിൻ്റെ ഭാഗവും ഇന്ന് കണ്ടെത്തിയിരിക്കുകയാണ്.
മനാഫ് പറഞ്ഞത് എനിക്ക് വണ്ടിയും വേണ്ട തടിയും വേണ്ട എനിക്ക് എന്നെ വിശ്വസിച്ച അർജുൻ്റെ വിശ്വാസത്തെ സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു എൻ്റെ ധർമ്മം. പോലീസ് മർദ്ദനം വരെ ഏൽക്കേണ്ടി വന്നിട്ടും പിന്തിരിയാതെ അർജുന് ഒപ്പം അവരുടെ കുടുംബത്തിന് ഒപ്പം നിന്നതിന് മലയാളികൾ എന്നും എപ്പോഴും ഓർക്കുക തന്നെ ചെയ്യും.
മനാഫ് കൂടെ അദ്ദേഹത്തിൻ്റെ സഹോദരൻ , അർജുൻ്റെ കുടുംബം ഇവർക്ക് ഒപ്പം നമ്മുടെ മീഡിയ, കേരള സര്‍ക്കാര്‍ വകുപ്പുകള്‍, നാവിക അംഗങ്ങള്‍, ഇവരുടെ ഒപ്പം കർണാടക സര്ക്കാരിന് നിന്നേ പറ്റുകയുള്ളായിരുന്നു. അത്രക്ക് ശക്തമായിരുന്നു അർജ്ജുനന് വേണ്ടി കേരളത്തിൻ്റെ ഓരോ കുടുംബത്തിൻ്റെയും താൽപര്യം. എന്തായാലും ഇന്ന് അത് പൂർത്തീകരിച്ചു. കേരളം കാത്തിരുന്ന പ്രിയ അർജുന് ആദരാഞ്ജലികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.