പാലാ : പോലീസിൻ്റെ സൈബർ സെക്യൂരിറ്റി കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി പാലാ ഐ.ഐ.ടി.യിൽ ആരംഭിച്ച ഹ്രസ്വകാല ട്രെയിനിങ് പ്രോഗ്രാമിൻ്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസ് നിർവഹിച്ചു.
പാലാ ഐ.ഐ.ഐ.റ്റി യിൽ വച്ച് നടന്ന ചടങ്ങിൽ ഡോക്ടർ രാജീവ് വി. ധരസ്കർ (ഡയറക്ടർ IIIT കോട്ടയം), അരവിന്ദ്കുമാർ (റിട്ടയേർഡ് കേണൽ, ഡയറക്ടർ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ I4C), ഡോക്ടർ പഞ്ചമി.വി (Hod of CSE cyber security ) ഡോക്ടർ എം.രാധാകൃഷ്ണൻ (രജിസ്ട്രാർ IIIT kottayam) എന്നിവരും പങ്കെടുത്തു.
ആറുമാസം നീണ്ടുനിൽക്കുന്ന ഹ്രസ്വകാല കോഴ്‌സുകളിൽ 30 പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നു. ഇതിൽ എട്ടു പേർ കേരളത്തിൽ നിന്നും, മറ്റുള്ളവർ അന്യസംസ്ഥാനത്തിൽ നിന്നുള്ളവരുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.