കൊച്ചി: ബിരുദത്തിന് തുല്യമായ ആറാം സെമസ്റ്റർ പരീക്ഷ വിജയിക്കാത്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോക്ക് എം.എ കോഴ്‌സിൽ പ്രവേശനം നൽകിയതായി പരാതി.
എറണാകുളം മഹാരാജാസ് കോളേജിലെ ആർക്കിയോളജി ഇൻറഗ്രേറ്റഡ് കോഴ്‌സിൽ പ്രവേശനം നേടിയ ആർഷോക്ക് ബിരുദം വേണ്ട ആറാം സെമസ്റ്റർ പാസാവാതെ പിജിക്ക് തുല്യമായ ഏഴാം സെമസ്റ്ററിന് അഡ്മിഷൻ നൽകിയതായി സേവ് സർവകലാശാല ഫോറത്തിൻ്റെ പരാതി. അഞ്ചും ആറും സെമസ്റ്റർ പരീക്ഷ എഴുതാൻ 75 ശതമാനം ഹാജർ വേണം. എന്നാൽ 10 ശതമാനം മാത്രം ഹാജറുള്ള ആർഷോക്ക് ആറാം സെമസ്റ്ററിൽ പ്രവേശനം നൽകി.
120 ക്രെഡിറ്റ് ലഭിക്കാതെ ഏഴാം സെമസ്റ്ററിലേക്ക് പ്രവേശനം അനുവദിക്കാൻ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ആറാം സെമസ്റ്റർ പരീക്ഷപോലും എഴുതാത്ത ആർഷോക്ക് പ്രിൻസിപ്പാലിൻ്റെ നിർദ്ദേശപ്രകാരം ഇൻറഗ്രേറ്റഡ് പിജി ക്ലാസിൽ പ്രവേശനം നൽകിയത്.ജൂണിന് മുമ്പ് എല്ലാ പരീക്ഷകളും നടത്തി സർക്കാർ നിർദ്ദേശിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആർക്കിയോളജി ബിരുദം ഒഴിവ് എല്ലാ കോളേജുകളും കൃത്യമായി നടത്തി.
തുടർന്ന് ആർക്കിയോളജി ആറാം സെമസ്റ്റർ പരീക്ഷാഫലം ഇല്ലാതെ ആറാം സെമസ്റ്ററിലെ എല്ലാ വിദ്യാർത്ഥികളെയും ഏഴാം സെമസ്റ്ററിലേക്ക് പ്രവേശിപ്പിച്ചു. ഇവരോടൊപ്പമാണ് പരീക്ഷയെഴുതാൻ അർഹതയില്ലാത്ത ആർഷോയെക്കൂടി പിജി ക്ലാസിൽ പ്രവേശിപ്പിച്ചത്. ആർക്കിയോളജി അവസാന സെമസ്റ്റർ ബിരുദ പരീക്ഷ നടത്താതിരുന്നതായും ആർഷോക്ക് എംഎയിലേക്ക് ക്ലാസ് കയറ്റം നൽകാനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.