പഞ്ചാബ്: രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ചധിക്ഷേപിച്ച് കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു.
രാഹുലിൻറെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളിൽ അദ്ദേഹം രാഹുലിനെതിരെ രൂക്ഷഭാഷയിൽ സംസാരിച്ചു. രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരനല്ലെന്നുമായിരുന്നു മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി 'രാഹുൽ ഗാന്ധി ഏറെ സമയവും ചെലവഴിക്കുന്നത് രാജ്യത്തിന് പുറത്താണ്, രാജ്യത്തെ രാജ്യത്തെ സ്നേഹിക്കാൻ സാധിക്കില്ല, വിദേശങ്ങളിൽ പോയി ഇന്ത്യയെപ്പറ്റി തെറ്റായ കാര്യങ്ങളാണ് പറയുന്നത്.
വിഘടനവാദികളും തോക്ക്, ഷെൽ, ബോംബ് നിർമ്മിക്കുന്നവരും രാഹുൽ പറഞ്ഞതിനെ പിന്തുണക്കുന്നു. വിമാനങ്ങൾ, ട്രെയിനുകൾ, റോഡുകൾ എന്നിവ രാജ്യത്തെ ശത്രുക്കളടക്കം തകർക്കാൻ ശ്രമിക്കുന്നു. രാജ്യത്തെ നമ്പർ വൺ ഭീകരവാദിക്കുള്ള, രാജ്യത്തെ ശത്രുവിനുള്ള അവാർഡ് ഉണ്ടെങ്കിൽ അത് രാഹുൽ ഗാന്ധിക്ക് കിട്ടുമായിരുന്നു'- മന്ത്രി പറഞ്ഞു. 'നേരത്തെ അവർ മുസ്ലിങ്ങളെ ഉപയോഗിച്ചു, എന്നാൽ അത് നടന്നില്ല. ഇപ്പോൾ അവർ സിഖുകാരെ വിഭജിക്കാനുള്ള ശ്രമം നടത്തുന്നു.
രാജ്യത്തെ പിടികിട്ടാപുള്ളികൾ നടത്തുന്ന പ്രസ്താവനകളായിരുന്നു ഇവ, എന്നാൽ അതിന് മുമ്പേ രാഹുൽ ഗാന്ധി നടത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ഭീകരവാദികളടക്കം അഭിനന്ദിക്കുന്നു. ആളുകൾ രാഹുലിനെ അഭിനന്ദിക്കുന്നുണ്ടെങ്കിൽ അദ്ദേഹം രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണ്' - കേന്ദ്ര മന്ത്രി പറഞ്ഞു. പഞ്ചാബിൽ നിന്നുള്ള ബി.ജെ.പി. എം.പിയാണ് രവ്നീത് സിങ് ബിട്ടു. പഞ്ചാബിലെ നേതാവായ അദ്ദേഹം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പിയിൽ ചേരുന്നത്. തുടർന്ന് മൂന്നാം മോദി മന്ത്രിസഭയിൽ വ്യവസായ സഹമന്ത്രിയും ഭക്ഷ്യ സംസ്‌കരണ സഹമന്ത്രിയും തിരഞ്ഞെടുക്കപ്പെട്ടു.
വാഷിങ്ടണിലെ ജോർജ്ടൗൺ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി സംവാദിക്കുന്നതിനിടെ രാഹുൽ ഗാന്ധിയുടെ പ്രസ്താവന. സിഖ് സമുദായക്കാർക്ക് തലപ്പാവും വളയും ധരിക്കാനും ഗുരുദ്വാരയിൽ പോകാനും അനുവാദമില്ലാത്ത സാഹചര്യമാണ് ഇന്ത്യയിൽ സംജാതമാകുന്നതെന്ന് രാഹുൽ പറഞ്ഞു. ഇതിനുവേണ്ടിയാണ് പോരാട്ടമെന്നും ഇത് ഏതെങ്കിലും ഒരു മതത്തിൻ്റെ മാത്രം പ്രശ്നമല്ലെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതിനെതിരേ വൻ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.