ബ്രസൽസ്: കടുത്ത പോരാട്ടത്തിനൊടുവിൽ ഒരു സെൻറിയുടെ വ്യത്യാസത്തിലാണ് ഇന്ത്യൻ ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്രാക്ക് ഡയമണ്ട് ലീഗ് ഫൈനലിൽ ഒന്നാം സ്ഥാനം നഷ്ടമായത്.
87.87 മീറ്റർ എറിഞ്ഞ ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സാണ് ഒന്നാമതെത്തിയത്. 87.86 ആണ് നീരജ് എറിഞ്ഞത്. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യൻ താരം ഡയമണ്ട് ലീഗിൽ റണ്ണേഴ്സ് അപ്പാകുന്നത്. എന്നാൽ, താരം പരിക്കുപോലും വകവെക്കാതെയാണ് കലാശപ്പോരിൽ മത്സരിക്കാനിറങ്ങിയത്. ഒടിഞ്ഞ കൈവിരലുമായാണ് മത്സരിച്ചതെന്ന് താരം തന്നെയാണ് ഫൈനലിനു ശേഷം സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചത്. നീരജിൻ്റെ മോതിര വിരലിനാണ് പൊട്ടലേറ്റത്. പരിശീലനത്തിനിടെയായിരുന്നു പരിക്ക്. സീസണിലെ അവസാന പോരാട്ടമായിരുന്നതിനാൽ പരിക്ക് പോലും അവഗണിച്ച് മത്സരത്തിനിറങ്ങാൻ താരം.
'തിങ്കളാഴ്ച, പരിശീലനത്തിനിടെ എനിക്ക് പരിക്കേറ്റു, എൻറെ ഇടതുകൈയിലെ നാലാമത്തെ വിരലിന് ഒടിവുള്ളത് എക്സ്-റേയിൽ കാണാമായിരുന്നു. എനിക്ക് വേദനാജനകമായ വെല്ലുവിളിയായിരുന്നു അത്. എന്നാൽ ടീമിൻറെ സഹായത്തോടെ എനിക്ക് ബ്രസൽസിൽ ഫൈനലിൽ പങ്കെടുക്കാനായി' -നീരജ് എക്സിൽ കുറിച്ചു. പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും, സീസണിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനായി. പൂർണ ആരോഗ്യവാനായി മടങ്ങിവരുമെന്നും താരം കൂട്ടിച്ചേർത്തു.
2024 സീസൺ അവസാനിക്കുമ്പോൾ, ഈ വർഷം മുഴുവൻ ഞാൻ പഠിച്ച എല്ലാ കാര്യങ്ങളിലേക്കും ഞാൻ തിരിഞ്ഞുനോക്കുന്നു - മെച്ചപ്പെടുത്തൽ, തിരിച്ചടികൾ, മാനസികാവസ്ഥ എന്നിവയും മറ്റും. തിങ്കളാഴ്ച, പരിശീലനത്തിനിടെ എനിക്ക് പരിക്കേറ്റു, എൻ്റെ ഇടതുകൈയിലെ നാലാമത്തെ മെറ്റാകാർപലിന് ഒടിവുണ്ടായതായി എക്സ്-റേ ചെയ്തു. ഇത് മറ്റൊരു വേദനാജനകമായിരുന്നു... ബ്രസൽസിൽ ജർമനിയുടെ ജൂലിയൻ വെബ്ബറിനാണ് മൂന്നാം സ്ഥാനം. 85.97 താരത്തിൻറെ ദൂരം. 2022ൽ നീരജ് ഒന്നാംസ്ഥാനം നേടിയിരുന്നു. 2023ൽ രണ്ടാമനായി. പാരീസ് ഒളിമ്പിക്‌സിൽ നീരജ് വെള്ളി നേടിയിരുന്നു. ഒളിമ്പിക്‌സിലും വെൽഡ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയ ഏകതാരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.