വണ്ടാനം മെഡിക്കൽ കോളേജിൽ രോഗി, ഡോക്ടറെ കയ്യേറ്റം ചെയ്തതായി പരാതി

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടറുടെ നേർക്ക് രോഗിയുടെ കയ്യേറ്റം.

ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് ഡോക്ടറെ മർദ്ദിച്ചത്. നെറ്റിയിൽ തുന്നൽ ഇടാൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ കൈപിടിച്ച് തിരിയുകയായിരുന്നു. ശസ്ത്രക്രിയ അത്യാഹിത വിഭാഗം ഹൗസ് സർജൻ ഡോ.അജ്ഞലിക്കാണ് പരിക്കേറ്റത്. ഷൈജു മദ്യലഹരിയിലായിരുന്നുവെന്ന് ഡോക്ടർ വ്യക്തമാക്കി.

നെറ്റിയിൽ മുറിവുമായാണ് ഷൈജു ആശുപത്രിയിൽ എത്തിയത്. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ ചേർന്നാണ് മാറ്റിയത്. ഇതിനിടെ ഇയാൾ കടന്നുകളയുകയും ചെയ്തു. അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !