തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സഹായഹസ്തവുമായി ഐഎസ്എൽ ടീം കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ ടീം സംഭാവന നൽകി.
'ഗോൾ ഫോർ വയനാട്' എന്ന പേരിൽ ഒരു ക്യാമ്പിനും ടീം പ്രഖ്യാപിച്ചു. ഉടൻ ആരംഭിക്കുന്ന ഐ.എസ്.എൽ 11ാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ടീം നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ് 'ഗോൾ ഫോർ വയനാട്' ക്യാമ്പയിൻ. കേരള ബ്ലാസ്റ്റേഴ്സിൻ്റെ സഹ-ഉടമകളുടെ 1.25 കോടി രൂപ സംഭാവനയ്ക്ക് പുറമേയാണ് ബ്ലാസ്റ്റേഴ്സും ഒപ്പം ചേരുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്.എസ്.ഐ. നിമ്മഗഡ്ഡ, കെബിഎഫ്സി ഡയറക്ടർ നിഖിൽ ബി. നിമ്മഗഡ്ഡ, കെബിഎഫ്‌സി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ശുശെൻ വശിഷ്‌ത് എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ടീം ജഴ്‌സിയും വരാനിരിക്കുന്ന സീസണിലെയും മുഖ്യമന്ത്രിയെ മുഖ്യമന്ത്രി ചടങ്ങിലേക്ക് മത്സരമായി ക്ഷണിക്കുകയും ചെയ്തു.
നമ്മുടെ മുന്നോട്ടുള്ള യാത്രയും വളർച്ചയും സമൂഹവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് കേരള ബ്ലാസ്റ്റിൻ്റെ പ്രഥമ പരിഗണന നൽകുന്നതെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ ചേർക്കുമെന്നും നമ്മുടെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞാണ് ടീം പ്രവർത്തിക്കുന്നതെന്നും കെ.ബി.എഫ്.സി ഡയറക്ടർ നിഖിൽ ബി. നിമ്മഗഡ്ഡ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.