ക്വീൻസ്ലാൻഡ്: ബോട്ട് ജെട്ടിയിലോ ക്യാമ്പ് സൈറ്റുകളിലോ, മനപ്പൂർവമല്ലാതെ ഭക്ഷണാവശിഷ്ടങ്ങൾ ഉപേക്ഷിച്ച്, മുതലകളെ ആകർഷിക്കുന്നവർക്ക് വൻ പിഴ ലഭിക്കും. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സർക്കാർ കൊണ്ടുവന്ന പുതിയ നിയമമനുസരിച്ച് ഈ കുറ്റത്തിന് 6400 ഡോളർ വരെ പിഴ ചുമത്താം.
എന്നാൽ മുതലകളെ ശല്യപ്പെടുത്തുകയോ അവയ്ക്ക് മനപ്പൂർവം ഭക്ഷണം നൽകുകയോ ചെയ്യുന്നതിനുള്ള ശിക്ഷ, നാലിരട്ടി വർദ്ധിപ്പിച്ച് 25,000 ഡോളറായി ഉയർത്തി.
ഇതിനോടകം പ്രാബല്യത്തിൽ വന്ന നിയമപരിഷ്‌കാരങ്ങൾ പ്രകാരം, മുതലയെ പൊതുസ്ഥലത്തേക്ക് ആകർഷിക്കുന്ന തരത്തിൽ ഭക്ഷണം "മനപ്പൂർവ്വം" ഉപേക്ഷിക്കുന്നത് നിയമവിരുദ്ധമായിരിക്കും. ബോട്ട് ജെട്ടിയിൽ ഉപേക്ഷിക്കുന്ന മീനിന്റെ അവശിഷ്ടങ്ങളും, ഫിഷ് ബൈറ്റ്കളും, ക്യാമ്പിങ് ഏരിയയിൽ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും ഇതിൽപ്പെടും.
നിയമം ലംഘിക്കുന്നവർക്ക് 483 ഡോളർ സ്പോട്ട് ഫൈനും, 6452 ഡോളർ വരെ കോടതിയിൽ നിന്ന് പരമാവധി ഫൈനും ലഭിക്കാം. ക്യൂൻസ്ലാൻഡ് സന്ദർശിക്കുന്നവർ ശ്രദ്ധിക്കുക.
“മനപ്പൂർവ്വം മുതലകൾക്ക് ഭക്ഷണം നൽകുന്നത് അങ്ങേയറ്റം വിഡ്ഢിത്തവും അപകടകരവുമായ പെരുമാറ്റമാണ്, കാരണം ഇത് മൃഗങ്ങളെ ഭക്ഷണവുമായി ബന്ധപ്പെടുത്താൻ പഠിക്കുന്നതിലേക്ക് നയിച്ചേക്കാം.
മുമ്പത്തെ സംഭവങ്ങൾ കാണിക്കുന്നത് ഒരു മുതലയ്ക്ക് ഭക്ഷണം നൽകുമ്പോൾ, അത് ഭക്ഷണത്തിനായി മറ്റ് ആളുകളെ സമീപിക്കാൻ തുടങ്ങുന്നു, അല്ലെങ്കിൽ അത് നേരത്തെ ഭക്ഷണം നൽകിയിരുന്ന പ്രദേശത്ത് ഒരു എളുപ്പ ഭക്ഷണത്തിനായി കാത്ത് കിടക്കും. ഇത് ആളുകളെ അപകടത്തിലാക്കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.