കാട്ടാക്കട: പതിറ്റാണ്ടുകളായി സ്വകാര്യ വ്യക്തികളുടെ കൈവശം വച്ചിരുന്ന കുളം നികന്ന സർക്കാർ ഭൂമി പഞ്ചായത്ത് തിരികെ പിടിച്ചു.
ചായ്ക്കുളം അറവൻകോണത്തുള്ള പഞ്ചായത്ത് വക കുളം നികന്ന രണ്ടര ഏക്കർ ഭൂമിയാണ് പഞ്ചായത്ത് ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചത്. ആർഡിഒ നിർദ്ദേശ പ്രകാരം കാട്ടാക്കട തഹസിൽദാർ ,റവന്യൂ സൂപ്രണ്ട്, താലൂക്ക് സർവേയർ,പോലീസ് സഹായത്തോടെയാണ് ഭൂമി തിരികെ ലഭിച്ചത്.കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന പ്രധാന ജലസ്രോതസ്സാണ് ഇവിടത്തെ കുളം. കാലക്രമേണ കുളം പരിപാലിക്കാതെ നികത്തി സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയിരുന്നു എന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി.സനൽ കുമാർ പറഞ്ഞു.
പഞ്ചായത്ത്–റവന്യു രേഖകളിൽ പഞ്ചായത്ത് വക കുളമെന്നു രേഖപ്പെടുത്തിയിരുന്നു. നികത്തി കൈവശപ്പെടുത്തിയവരിൽ നിന്നും തിരികെ പിടിക്കാനും പഞ്ചായത്ത് വക ഭൂമിയെന്നും 2016ൽ കോടതി ഉത്തരവായി. 2018ൽ കലക്ടർ ഭൂമി തിരികെ പിടിക്കാനുള്ള ഉത്തരവ് നൽകി. ഉത്തരവ് നടപ്പാക്കാതെ മൗനം പാലിച്ചു. കഴിഞ്ഞ പഞ്ചായത്ത് ഭരണത്തിൻ്റെ നേതൃത്വത്തിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയായി.
ഇന്നലെ കുളം നികത്തിയ ഭൂമി തിരികെ പിടിച്ച് ബോർഡ് സ്ഥാപിച്ചു. ഇവിടെ വയോജനങ്ങൾക്കായി പകൽ വീടും കളി സ്ഥലവും നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി.സനൽകുമാർ പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഏറ്റെടുത്ത ഭൂമി വേലികെട്ടി സംരക്ഷിക്കാൻ 10 ലക്ഷം രൂപ വകയിരുത്തിയതായും അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.