തിരുവന്തപുരം: അർജൻ്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി അബ്ദുറഹിമാൻ സ്പെയിനിലേക്ക് പുറപ്പെടും.
മന്ത്രി നാളെ പുലർച്ചെ സ്പെയിനിലേക്ക് പുറപ്പെടും. സ്‌പോർട്‌സ് വകുപ്പ് ഡയറക്ടറും സെക്രട്ടറിയും മന്ത്രിക്കൊപ്പം ഉണ്ടാകും. മാഡ്രിഡിൽ എത്തുന്ന മന്ത്രി വി അബ്ദുറഹിമാൻ അർജൻ്റീന ഫുട്ബോൾ പ്രതിനിധികളുമായി ചർച്ച നടത്തും.നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അർജൻ്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിരസിച്ചിരുന്നു.
മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയർന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിൻ്റെ പിൻബലത്തിന് കാരണമായി പറഞ്ഞിരുന്നത്.ഇതോടെ അർജൻ്റീന ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി രംഗത്തെത്തി. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തു.2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ കേരളത്തെ ഉൾപ്പെടെ പരാമർശിച്ച് നന്ദിയറിയിച്ചിരുന്നു.
ഈ വർഷം ആദ്യം അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രിയുമായി ചർച്ച നടത്തി. കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെ ഈ മെയിൽ ലഭിച്ചതായി സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാൻ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ അർജൻ്റീന ടീമിനെ കേരളത്തിലേക്ക് എത്തിക്കാൻ നീക്കം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.